കോലിയുമായുള്ള താരതമ്യത്തിൽ സമ്മർദ്ദമില്ല, പകരം അഭിമാനം മാത്രം: ബാബർ അസം

അഭിറാം മനോഹർ| Last Modified വെള്ളി, 4 ജൂണ്‍ 2021 (19:24 IST)
ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാർ ആരെന്ന ചോദ്യത്തിന് ഉത്തരമായി സമീപകാലത്തായി ഉയർന്നു വന്ന പേരാണ് പാകി‌സ്‌താൻ താരം ബാബർ അസമിന്റേത്. കളിക്കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലിയുമായാണ് പലരും ബാബറിനെ താരതമ്യപ്പെടുത്തുന്നത്.

ഇപ്പോഴിതാ വിരാട് കോലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ബാബർ അസം.ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് നായകന്റെ തുറന്ന് പറച്ചിൽ.വിരാട് കോലിയെപ്പോലുള്ള മികച്ച താരങ്ങളുമായി എന്നെ താരതമ്യപ്പെടുത്തുന്നത് വലിയ അംഗീകാരമായാണ് ഞാൻ കരുതുന്നത്. വിരാട് കോലി ലോകത്തിലെ മികച്ച താരങ്ങളിലൊരാളാണ്. വലിയ മത്സരങ്ങളിലെല്ലാം അദ്ദേഹം തിളങ്ങുന്നു. ആളുകള്‍ കോലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എനിക്ക് സമര്‍ദ്ദം തോന്നാറില്ല. അത് ഒരു അഭിമാനമായാണ് ഞാൻ കാണുന്നത്.

വ്യക്തിപരമായി ഇത്തരം താരതമ്യങ്ങളോട് എനിക്ക് താൽപര്യമില്ല.എന്റെ ലക്ഷ്യം മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിനെ വിജയിപ്പിക്കുകയും അഭിമാനത്തിലേക്ക് എത്തിക്കുകയുമാണ്. എനിക്ക് എന്റേതായ ശൈലിയും കോലിക്ക് കോലിയുടേതായ ശൈലിയുമുണ്ട്. ബാബർ അസം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :