Ayush Mhatre: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ആയുഷ്

അടുത്ത മാസം 12നു ദുബായില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള പതിനഞ്ച് അംഗ ടീമിനെ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്

Ayush Mhatre
രേണുക വേണു| Last Modified ശനി, 29 നവം‌ബര്‍ 2025 (10:07 IST)

Ayush Mhatre: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ആയുഷ് മാത്രെ. മലയാളി താരം ആരോണ്‍ ജോര്‍ജ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ് ആരോണ്‍.

അടുത്ത മാസം 12നു ദുബായില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള പതിനഞ്ച് അംഗ ടീമിനെ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പതിനാലുകാരന്‍ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്. വിഹാന്‍ മല്‍ഹോത്രയാണ് വൈസ് ക്യാപ്റ്റന്‍.

ഡിസംബര്‍ 12 മുതല്‍ 21 വരെയാണ് ഇത്തവണ ഏഷ്യ കപ്പ്. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ്. അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 19 ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പ് കൂടിയാണ് ടൂര്‍ണമെന്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :