കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

Rishabh Pant batting against south africa, Rishabh Pant, Pant Career
Rishabh Pant
അഭിറാം മനോഹർ| Last Modified വെള്ളി, 28 നവം‌ബര്‍ 2025 (19:10 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ താത്കാലിക ക്യാപ്റ്റനായിരുന്ന ഋഷഭ് പന്ത്. കഴിഞ്ഞ 2 ആഴ്ച വളരെ മോശം ക്രിക്കറ്റാണ് തങ്ങള്‍ കളിച്ചതെന്നും ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാത്തതില്‍ മാപ്പ് ചോദിക്കുന്നതായും പന്ത് പറഞ്ഞു.


എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഈ തോല്‍വികളില്‍ നിന്നും പഠിച്ച്, കൂടുതല്‍ മികവോടെ കരുത്തരായി തന്നെ ഞങ്ങള്‍ തിരിച്ചുവരുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. പന്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :