അഭിറാം മനോഹർ|
Last Modified വെള്ളി, 28 നവംബര്‍ 2025 (16:05 IST)
നവംബര്‍ 30ന് റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി റുതുരാജ് ഗെയ്ക്ക്വാദ് ഓപ്പണ്‍ ചെയ്യും. മത്സരത്തിരക്കും മോശം ഫോമും കാരണം യശ്വസി ജയ്‌സ്വാളിന് ഓപ്പണിങ്ങില്‍ അവസരം നല്‍കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ശുഭ്മാന്‍ ഗില്ലിന് പരിക്കായതോടെയാണ് ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പുതിയ ഓപ്പണിങ് പങ്കാളിയെ ആവശ്യമായി വന്നത്. ആഭ്യന്തര ലീഗിലും ഇന്ത്യ എ ടീമിനായും മികച്ച പ്രകടനങ്ങളാണ് റുതുരാജ് നടത്തുന്നത്. 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മികച്ച പ്രകടനം നടത്തി ഏകദിനത്തില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാകും ഈ പരമ്പരയില്‍ റുതുരാജിന് ലഭിക്കുക.