ചിപ്പി പീലിപ്പോസ്|
Last Modified ഞായര്‍, 10 നവംബര്‍ 2019 (17:02 IST)
അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. തന്റെ ട്വിറ്ററില്‍ ശ്രീരാമന്റെ ചിത്രം പോസ്റ്റ് ചെയ്ത സെവാഗ്, ശ്രീ റാം ജയ് റാം ജയ് ജയ് റാം എന്ന തലക്കെട്ടും നല്‍കിയാണ് സെവാഗ് പോസ്റ്റ് ചെയ്തത്.
ഇതോടെ സുപ്രീംകോടതിവിധിയില്‍ ആദ്യം പ്രതികരിച്ച കായികതാരമായി മാറി സെവാഗ്. കോടതിവിധിയില്‍ ആരും വൈകാരികമായി പ്രതികരിക്കരുതെന്ന് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും അഭ്യര്‍ഥിച്ചിരുന്നു.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്നും മുസ്ലീങ്ങള്‍ക്ക് പകരമായി 5 ഏക്കര്‍ സ്ഥലം നല്‍കണമെന്നുമാണ് സുപ്രീംകോടതിയുടെ വിധി. തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ ഭൂമി മൂന്നുമാസത്തിനകം ഒരു ട്രസ്റ്റുണ്ടാക്കി രാമക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കും. അയോധ്യയില്‍ ബാബ്‌റി മസ്ജിദ് നിന്ന സ്ഥലത്ത് ഇനി രാമക്ഷേത്രം ഉയരും.