സിഡ്നി|
Last Updated:
വ്യാഴം, 18 ഡിസംബര്‍ 2014 (16:25 IST)
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സിക്സ് അടിക്കുന്നത് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി. ഓസ്‌ട്രേലിയയിലെ ട്വന്റി 20 ലീഗിലെ സിഡ്‌നി സിക്‌സേസാണ് മുംബൈയിലെ പെണ്‍കുട്ടികളുടെ പഠനത്തിനായി കളിക്കുന്നത്.
ലീഗിലെ കളികളില്‍ ഡിഡ്നി സിക്സേസ് നേടുന്ന ഓരോ സിക്സുകള്‍ക്കും 1000 ഡോളറോ 2000 ഡോളറോ ആരാധകരില്‍ നിന്ന് സംഭാവനയായി ഈടാക്കാനാണ് ടീമിന്റെ പദ്ധതി. 42 ലക്ഷം രൂപയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി
ടീം സമാഹകരിക്കുന്നത്.
സിഡ്‌നി സിക്‌സേസ് നായകന്‍ റ്യാന്‍ കാര്‍ട്ടേഴ്‌സിന്റെ നേതൃത്വത്തിലുള്ള എല്‍ബിഡബ്ല്യു ട്രസ്റ്റാണ് പദ്ധതിയ്ക്ക് പിന്നില്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 500 പെണ്‍കുട്ടികള്‍ക്കാണ് സംഘടനയുടെ സഹായം ലഭിക്കുക. ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ബ്രാഡ് ഹാഡിന്‍, മോസിസ് ഹെന്റിക്വസ്, സ്റ്റീവ് ഒക്കോഫി തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.