കൺകഷൻ സബ് ആയി ചഹാൽ, കളി മാറ്റിമറിച്ച മൂന്ന് വിക്കറ്റ്: ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (18:54 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്‌വേന്ദ്ര ചഹാലിനെ കൺകഷൻ സബ് ആയി കളിക്കാനിറക്കിയതിനെ ചൊല്ലി ക്രിക്കറ്റ് ലോകത്ത് വിവാദം ശക്തമാകുന്നു.

മത്സരത്തിൽ മിന്നുന്ന ബാറ്റിങ് പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിലെ ഒരു പന്ത് ജഡേജയുടെ ഹെൽമറ്റിൽ കൊള്ളുകയും തുടർന്ന് മെഡിക്കൽ സ്റ്റാഫ് എത്തി ജഡേജയെ പരിശോദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിന് ശേഷവും ജഡേജ ബാറ്റിങ്ങ് തുടർന്നു. പിന്നീട് ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ച ശേഷമാണ് ജഡേജയ്‌ക്ക് പകരം ചഹാലിനെ കൺകഷൻ സബായി ഇന്ത്യ ഇറക്കിയത്.

എന്നാൽ ഹെൽമറ്റിൽ പന്ത് കൊണ്ട ശേഷവും ജഡേജ കളിച്ചിരുന്നു. പിന്നീട് ഇന്നിങ്സിന് ശേഷം പകരക്കാരനെ ഇറക്കിയ ഇന്ത്യൻ തീരുമാനം ശരിയാണോ എന്നതിനെ പറ്റിയാണ് ക്രിക്കറ്റ് ലോകത്ത് വിവാദം ഉയർന്നിരിക്കുന്നത്. ഇതേചൊല്ലി ഗ്രൗണ്ടിൽ ഇരുടീമുകളും തമ്മിൽ തർക്കവും ഉണ്ടായി. ഓൾറൗണ്ടറായ ജഡേജയ്‌ക്ക് പകരം സ്പെഷ്യലിസ്റ്റ് സ്പിന്നറായ ചഹാലിനെ ഇറക്കിയതിനെ ചൊല്ലിയും വിവാദമുണ്ട്. കൺകഷൻ സബ് നിയമപ്രകാരം പുറത്താകുന്ന താരത്തിന്റെ അതേ റോൾ ചെയുന്ന താരത്തിന് മാത്രമെ പകരക്കാരനാകാൻ സാധിക്കുകയുള്ളു. എന്നാൽ ആ നിയമവും കാറ്റിൽ പറത്തിയാണ് ഇന്ത്യ ചഹാലിനെ സബ് ആയി ഇറക്കിയതെന്നും ആരോപണമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :