പരുക്ക്: ഓസ്‌ട്രേലിയന്‍ പര്യടന സംഘത്തില്‍ നിന്ന് ഷമി പുറത്ത്

പെര്‍ത്ത്| JOYS JOY| Last Updated: ഞായര്‍, 10 ജനുവരി 2016 (11:41 IST)
പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനസംഘത്തില്‍ നിന്ന് ഇന്ത്യന്‍ പേസ് ബൌളര്‍ മുഹമ്മദ് ഷമി പുറത്ത്. ഷമിക്കു പകരം പകരക്കാരനായി ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തി. പരിശീലനത്തിനിടെ ആയിരുന്നു മുഹമ്മദ് ഷമിക്ക് പരുക്കേറ്റത്.

ട്വന്‍റി20 സന്നാഹമത്സരത്തിനു മുമ്പ് വാംഅപ്പിനിടെയാണ് ഷമിയുടെ ഇടതുകാലിലെ പേശികള്‍ക്ക് പരുക്കേറ്റത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ താരത്തിന് ആറാഴ്ചയോളം വിശ്രമം വേണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷമിക്കു പകരം പകരക്കാരനെ തേടിയത്.

അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി20യും അടങ്ങുന്ന പരമ്പര 12ന് ആണ് തുടങ്ങുക. അതേസമയം, ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാന്‍ കഴിയാതിരുന്ന ഭുവനേശ്വറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലഭിച്ച അവസരമായിരിക്കുകയാണ് ഓസ്ട്രേലിയന്‍ പര്യടനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :