ലിബിയയില്‍ സ്‌ഫോടനം: 65 മരണം, 200 പേര്‍ക്ക് പരുക്ക്

സ്‌ഫോടനം , ലിബിയ , ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ , മുഅമ്മര്‍ ഖദ്ദാഫി
ട്രിപ്പോളി| jibin| Last Modified വെള്ളി, 8 ജനുവരി 2016 (10:59 IST)
വടക്കന്‍ ലിബിയയിലെ സ്ലിറ്റന്‍ നഗരത്തിലുണ്ടായ ബോംബാക്രമണത്തില്‍ മരണസംഖ്യ 65 ആയി ഉയർന്നു. 200 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ട്രിപ്പോളിയിലേയും മിസ്റാതയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വ്യാഴാഴ്ച അല്‍ ജഹ്ഫല്‍ പൊലീസ് പരിശീലന കേന്ദ്രത്തിനു സമീപത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. പലരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. സ്ഫോടനം സമയത്ത് പരിശീലന കേന്ദ്രത്തില്‍ 400ലധികം പൊലീസുകാരുണ്ടായിരുന്നു.

സ്‌ഫോടനമുണ്ടായ സ്ലിറ്റന്‍ നഗരത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയുടെ പതനത്തിനുശേഷം ഇവിടെ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :