അവസാന പന്തുവരെ നെഞ്ചിടിക്കുന്ന ആവേശം: ആഷസ് നാലാം ടെസ്റ്റ് ത്രില്ലർ സമനിലയിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജനുവരി 2022 (15:52 IST)
ആഷസ് നാ‌ലാം ടെസ്റ്റ് ആവേശകരമായ സമനിലയിൽ. അവസാന ദിനം ജയിക്കാൻ 358 വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.ഓസീസിനായി ബോളണ്ട് മൂന്നും നായകൻ പാറ്റ് കമ്മിൻസും നഥാൻ ലിയോൺ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്‌ത്തി.

ഇംഗ്ലണ്ടിനായി സാക്ക് ക്രൗലിയും ബെൻ സ്റ്റോക്‌സും അർധസെഞ്ചുറി നേടി. ജോണി ബര്യർസ്റ്റോ 41 റൺസെടുത്തു. നേരത്തെ ആദ്യ മൂന്ന് ടെസ്റ്റുകൾ നേടിയ ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. ഒരുഘട്ടത്തിൽ 237ന് 8 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണതോടെ മത്സരത്തിൽ ഓസീസ് വിജയം ഉറപ്പിച്ചിരുന്നു. എങ്കിലും ജാക്ക് ലീച്ചിന്റെ ചെറുത്ത് നിൽപ് ഇംഗ്ലണ്ടിനെ സഹായിച്ചു.


ജാക്ക് ലീച്ച് സ്മിത്തിന് മുന്നിൽ വീണെങ്കിലും അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സ്റ്റുവര്‍ട്ട് ബ്രോഡും ജിമ്മി ആന്‍ഡേഴ്‌സണും കളി സമനിലയിലെത്തിച്ചു. സ്‌മിത്ത് എറി‌ഞ്ഞ അവസാന ഓവറിലെ ആറ് പന്തും പ്രതിരോധിച്ച് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന്‍റെ തോല്‍വി ഒഴിവാക്കുകയായിരുന്നു. ബ്രോഡ് 35 പന്തില്‍ 8ഉം ആന്‍ഡേഴ്‌സണ്‍ 6 പന്തില്‍ അക്കൗണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :