Asia Cup 2025, India Squad: ശ്രേയസ് അയ്യര്‍ തിരിച്ചെത്തും, സഞ്ജുവിനായി ഓപ്പണിങ് സ്ലോട്ട്; ഏഷ്യാ കപ്പിനുള്ള സാധ്യത സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് ആയിരിക്കും ഇന്ത്യയെ ഏഷ്യാ കപ്പില്‍ നയിക്കുക

Asia Cup, Asia Cup 2025, Asia Cup 2025 Predicted Squad, Indian Squad for Asia Cup, ഏഷ്യാ കപ്പ്, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം, ഏഷ്യാ കപ്പ് ഇന്ത്യ
രേണുക വേണു| Last Modified വ്യാഴം, 7 ഓഗസ്റ്റ് 2025 (10:48 IST)
India

2025, India Squad: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ശ്രേയസ് അയ്യര്‍ക്ക് സാധ്യത. രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ കഴിഞ്ഞ കുറേ നാളുകളായി ശ്രേയസിനു സ്ഥാനം ലഭിച്ചിരുന്നില്ല. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ശ്രേയസിനു വീണ്ടും ടി20 വാതില്‍ തുറന്നുകിട്ടാന്‍ കാരണം.

സൂര്യകുമാര്‍ യാദവ് ആയിരിക്കും ഇന്ത്യയെ ഏഷ്യാ കപ്പില്‍ നയിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്‌ക്വാഡില്‍ ഉണ്ടാകും. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ സ്ഥിരം സാന്നിധ്യമായ താരങ്ങള്‍ക്കു ഏഷ്യാ കപ്പില്‍ വിശ്രമം അനുവദിക്കാനും സാധ്യത.

അഭിഷേക് ശര്‍മയും സഞ്ജു സാംസണും ആയിരിക്കും പ്രധാന ഓപ്പണര്‍മാര്‍. യശസ്വി ജയ്‌സ്വാള്‍ ടീമിലുണ്ടാകും. ബാക്കപ്പ് ഓപ്പണറായി ഇഷാന്‍ കിഷനും സാധ്യത. ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ജസ്പ്രിത് ബുംറ, കെ.എല്‍.രാഹുല്‍ എന്നിവര്‍ ഏഷ്യാ കപ്പ് കളിക്കില്ല.

സാധ്യത സ്‌ക്വാഡ്: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ / യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ / റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ / ഹര്‍ഷിത് റാണ, ശിവം ദുബെ

പാക്കിസ്ഥാന്‍, ഒമാന്‍, യുഎഇ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. സെപ്റ്റംബര്‍ ഒന്‍പതിനു ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് പകുതിയോടെ പ്രഖ്യാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :