Sanju Samson: ഏഷ്യാകപ്പിനായുള്ള കാത്തിരിപ്പിലാണ്, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം 28നാണ്.

Sanju Samson, KCL, Sanju Samson KCL Auction, Kerala Cricket league, KCL Auction News Malayalam, സഞ്ജു ഇനി കൊച്ചി ടീമില്‍, കേരള ക്രിക്കറ്റ് ലീഗ്, സഞ്ജു സാംസണ്‍ കെസിഎല്‍
Sanju Samson
അഭിറാം മനോഹർ| Last Modified ബുധന്‍, 30 ജൂലൈ 2025 (15:44 IST)
ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണ്‍. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായില്‍ കളിക്കാനാകുന്നത് ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും മുന്‍പ് ദുബായില്‍ കളിക്കുമ്പോള്‍ വലിയ ആരാധക പിന്തുണയാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും സഞ്ജു പറഞ്ഞു.

ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം 28നാണ്. ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും ഇത്തവണ ഒരേ ഗ്രൂപ്പിലാണ്. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ശക്തമായ ടീമിനെ തന്നെയാകും ഏഷ്യാകപ്പില്‍ ഇന്ത്യ അണിനിരത്തുക. വരും ദിവസങ്ങളില്‍ തന്നെ സെലക്ഷന്‍ കമ്മിറ്റി ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :