അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 മെയ് 2023 (17:24 IST)
ഈ വർഷം നടക്കുന്ന ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റാനുള്ള
ബിസിസിഐ നീക്കത്തിന് പിന്തുണയുമായി ബംഗ്ലാദേശും ശ്രീലങ്കയും. ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ ഒരു ക്രിക്കറ്റ് ബോർഡുകളും പിന്തുണ നൽകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാകപ്പ് പാകിസ്ഥാനിലാണെങ്കിൽ പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷമായ വേദികളിൽ നടത്താമെന്ന്
പാകിസ്ഥാൻ സമ്മതം അറിയിച്ചിരുന്നെങ്കിലും ഈ നീക്കത്തിനോടും ബിസിസിഐ എതിരാണ്. സുരക്ഷാ കാരണങ്ങളാൽ ടൂർണമെൻ്റ് പാകിസ്ഥാനിൽ നിന്നും മാറ്റണമെന്ന ബിസിസിഐ ആവശ്യത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ശ്രീലങ്ക,ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകൾ.