നിങ്ങളെ ഇന്ത്യയിൽ കിട്ടാൻ കാത്തിരിക്കുന്നു, അത് അവസാന സീരീസാകും- പെയ്‌നിന് മുഖമടച്ച മറുപടിയുമായി അശ്വിൻ (വീഡിയോ)

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ജനുവരി 2021 (18:31 IST)
ക്രിക്കറ്റ്‌ ലോകത്ത് ഓസീസ് താരങ്ങളുടെ സ്ലെഡ്‌ജിങ് വളരെ പ്രസിദ്ധമാണ്. എതിരാളികളെ വാക്കുകൾ കൊണ്ട് പ്രകോപിപ്പിച്ച് മനസാന്നിദ്ധ്യം തകർക്കുന്ന ഓസീസ് രീതിക്ക് പക്ഷേ കളിക്കളത്തിൽ ചുട്ട മറുപടിയായി നൽകിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നറായ രവിചന്ദ്ര അശ്വിൻ.

മത്സരത്തിനിടെ ഓസീസ് നായകൻ ടിം പെയ്‌ൻ അശ്വിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോളാണ് അശ്വിന്റെ വായടപ്പിക്കുന്ന ചുട്ട മറുപടി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. മത്സരത്തിൽ ഒരറ്റത്ത് ഉറച്ച് നിന്ന അശ്വിനെ പ്രകോപിപിച്ച് പുറത്താക്കാനായിരുന്നു ഓസീസ് തന്ത്രം.

മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലെ അവസാന സെഷനിലാണ് സംഭവം. വിക്കറ്റിന് പിന്നിൽ നിന്ന പെയ്‌ൻ- നിങ്ങൾ ബ്രിസ്ബേൻ ടെസ്റ്റിനായി ഗബ്ബയിലേക്ക് വരു. അതിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത് എന്നായിരുന്നു പെയ്‌നിന്റെ വെല്ലുവിളി. എന്നാൽ ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് അശ്വിന്റെ ഭാഗത്ത് നിന്നുണ്ടായത്. നിങ്ങളെ ഇന്ത്യയിൽ കിട്ടാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. അത് നിങ്ങളുടെ അവസാന ടെസ്റ്റ് സീരീസായിരിക്കും എന്നായിരുന്നു അശ്വിന്റെ മറുപടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :