നോട്ടിങ്‌ഹാം|
jibin|
Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (17:30 IST)
ആഷസ് ടെസ്‌റ്റ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐസിസി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍
ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാമതെത്തി. ഒന്നാമതുണ്ടായിരുന്ന ഓസ്‌ട്രേലിയയുടെ സ്‌റ്റീവന്‍ സ്‌മിത്തിനെ പിന്തള്ളിയാണ് ഇംഗ്ലീഷ് താരത്തെ ഒന്നാമതെത്തിച്ചത്.
ട്രെന്‍ഡ്‌ബ്രിഡ്‌ജ് ടെസ്‌റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതായിരുന്നു സ്‌മിത്തിന് വിനയായത്. ആഷസ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് റൂട്ടിന് ഒന്നാം സ്‌ഥാനം സമ്മാനിച്ചത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയമടക്കം 73.83 റണ്‍സ് ശരാശരിയുമായി 443 റണ്‍സുമായി ആഷസ് പരമ്പരയിലെ ടോപ് സ്‌കോററാണിപ്പോള്‍ റൂട്ട്.
ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് രണ്ടാമതാണ്.
ഹാഷിം അംല, കുമാര്‍ സംഗക്കാര, എയ്‌ഞ്ചലോ മാത്യൂസ്, യൂനിസ് ഖാന്‍, കെയ്‌ന്‍ വില്യംസണ്‍, ക്രിസ് റോജേഴ്‌സ് എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് സ്‌ഥാനങ്ങളില്‍ ഇടം നേടി.