1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kane williamson rates afgan bowling top in the tournament

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റുകളിലൊന്ന് അഫ്ഗാന്റേത്: കെയ്ന്‍ വില്യംസണ്‍

Afganistan cricket
Afganistan cricket
ടി20 ലോകകപ്പില്‍ ഇറങ്ങുന്ന അഫ്ഗാന്റെ ബൗളിംഗ് നിര ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റുകളിലൊന്നാണെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ലോകകപ്പില്‍ അടുത്ത മത്സരത്തില്‍ അഫ്ഗാനെയാണ് ന്യൂസിലന്‍ഡ് നേരിടുന്നത്. ടി20യില്‍ ഇതുവരെ ഒരു തവണ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്.
 
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബുദാബിയില്‍ നടന്ന മത്സരത്തില്‍ അന്ന് വിജയം ന്യൂസിലന്‍ഡിനായിരുന്നു. എന്നാല്‍ അതിന് ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ വലിയ ശക്തികളിലൊന്നായി അഫ്ഗാനിസ്ഥാന്‍ മാറിയിരുന്നു. വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ച് പരിചയമുള്ള താരങ്ങളാണ് അഫ്ഗാന്റെ കരുത്ത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തങ്ങള്‍ എത്രത്തോളം കരുത്തരാണെന്ന് അഫ്ഗാനിസ്ഥാന്‍ തെളിയിച്ചതാണെന്നും വില്യംസണ്‍ വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Canada vs Ireland, T20 World Cup 2024: എ ഗ്രൂപ്പില്‍ മൊത്തം അട്ടിമറിയാണല്ലോ ! അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് കാനഡ