1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Arshdeep Singh 7 Wides in an over

Arshdeep Singh: 'മോനെ ഇതൊരു മത്സരമല്ല'; ഒരോവറില്‍ ഏഴ് വൈഡ് എറിഞ്ഞ് അര്‍ഷ്ദീപ്, നാണക്കേട്

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് അര്‍ഷ്ദീപ് സിങ് വൈഡ് എറിഞ്ഞു മാത്രം ഏഴ് റണ്‍സ് വിട്ടുകൊടുത്തത്

Arshdeep Singh, Arshdeep Singh Wides, Arshdeep Singh 7 Wides in an over
Arshdeep Singh

Arshdeep Singh: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. ഒരോവറില്‍ ഏഴ് വൈഡ് എറിഞ്ഞാണ് അര്‍ഷ്ദീപ് സിങ് ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചത്. 
 
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് അര്‍ഷ്ദീപ് സിങ് വൈഡ് എറിഞ്ഞു മാത്രം ഏഴ് റണ്‍സ് വിട്ടുകൊടുത്തത്. ഈ ഓവറില്‍ ആകെ വഴങ്ങിയ റണ്‍സ് 18
 
ഈ ഓവറിലെ ആദ്യ പന്ത് ക്വിന്റണ്‍ ഡി കോക്ക് സിക്‌സര്‍ പറത്തി. പിന്നാലെ തുടര്‍ച്ചയായി രണ്ട് വൈഡുകള്‍. തൊട്ടടുത്ത പന്തില്‍ റണ്‍സൊന്നും എടുത്തില്ല. പിന്നെ വീണ്ടും തുടര്‍ച്ചയായി നാല് വൈഡുകള്‍. അടുത്ത മൂന്ന് പന്തുകളില്‍ യഥാക്രമം 1, 2, 1 എന്നിങ്ങനെ റണ്‍സ് വിട്ടുകൊടുത്തു. അതിനുശേഷം വീണ്ടും ഒരു വൈഡ് എറിഞ്ഞു. 
 
ട്വന്റി 20 ഫോര്‍മാറ്റിലെ ഫുള്‍ മെമ്പര്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ഒരോവറില്‍ എറിഞ്ഞെന്ന നാണക്കേട് അര്‍ഷ്ദീപ് സ്വന്തമാക്കി. 2024 ല്‍ സിംബാബ്വെയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്റെ നവീന്‍ ഉള്‍ ഹഖ് 13 പന്തുകള്‍ എറിഞ്ഞിട്ടുണ്ട്. അതിനു മുന്‍പ് 2021 ല്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയുടെ സിസാന്‍ഡ മഗാള സമാന രീതിയില്‍ 13 പന്തുകള്‍ എറിയേണ്ടിവന്നു. ഇവര്‍ക്കു രണ്ട് പേര്‍ക്കും ഒപ്പമാണ് 13 പന്തുകള്‍ എറിഞ്ഞ് അര്‍ഷ്ദീപും നാണക്കേടിന്റെ കണക്കുപുസ്തകത്തില്‍ ഇടംപിടിച്ചത്. 
അടുത്ത ലേഖനം
Arshdeep singh: അടുപ്പിച്ച് 4 വൈഡ്, ഒരോവറിൽ അർഷദീപ് എറിഞ്ഞത് 7 വൈഡ്, പൊട്ടിത്തെറിച്ച് ഗംഭീർ