വിക്കറ്റ് വേട്ടയില്‍ കുംബ്ലെയെ മറികടക്കുമോ ?; തകര്‍പ്പന്‍ മറുപടിയുമായി അശ്വിന്‍

വിക്കറ്റ് വേട്ടയില്‍ കുംബ്ലെയെ മറികടക്കുമോ ?; തകര്‍പ്പന്‍ മറുപടിയുമായി അശ്വിന്‍

  R Ashwin , team india , Anil Kumble , cricket , test cricket , ആര്‍ അശ്വിന്‍ , അനില്‍ കുംബ്ലെ , രങ്കണ ഹെറാത്ത്
ദുബായ്| jibin| Last Modified ശനി, 21 ഒക്‌ടോബര്‍ 2017 (17:24 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ തനിക്കൊരിക്കലും അനില്‍ കുംബ്ലെയെ മറികടക്കാന്‍ സാധിക്കില്ലെന്ന് ആര്‍ അശ്വിന്‍.

കുംബ്ലെയുടെ പേരില്‍ 619 വിക്കറ്റുളാണുള്ളത്. 618 വിക്കറ്റുകള്‍ തനിക്ക് സ്വന്തമാക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമാണ്. അങ്ങനെ സംഭവിച്ചാല്‍ 618മത്തെ വിക്കറ്റ് എടുക്കുന്ന മത്സരം തന്റെ അവസാന ടെസ്‌റ്റായിരിക്കുമെന്നും അശ്വിന്‍ പറഞ്ഞു.

സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ് പന്തെറിയുന്ന ശ്രീലങ്കന്‍ താരം രങ്കണ ഹെറാത്താണ് തന്റെ മാതൃകാ പുരുഷന്‍മാരില്‍ ഒരാള്‍. ഒരോ മത്സരത്തിലും തന്റെ കുറവുകള്‍ മനസിലാക്കി ബോള്‍ ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രകടനം ഒരു ചാമ്പ്യന്‍ ക്രിക്കറ്ററുടേതാണെന്നും ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ വ്യക്തമാക്കി.

31കാരനായ അശ്വിന് 52 ടെസ്റ്റില്‍ നിന്നായി നിലവില്‍ 292 വിക്കറ്റുകളാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :