കോഹ്ലിയുണ്ടെന്നുള്ളത് ശരിയാണ്; പക്ഷേ ടീമിന്റെ യഥാര്‍ഥ നായകന്‍ ഇപ്പോഴും ധോണി തന്നെ - യുവതാരം പറയുന്നു

കോഹ്‌ലിയുണ്ടെങ്കിലും ടീമിന്റെ യഥാര്‍ഥ നായകന്‍ ഇപ്പോഴും ധോണി തന്നെ: ചാഹല്‍

india, Yuzvendra Chahal , 	new zealand,	cricket,	virat kohli,	hardik pandya,	rohit sharma,	kane williamson,	ഇന്ത്യ,	ന്യൂസിലന്‍ഡ്,	വിരാട് കോലി,	ക്രിക്കറ്റ്,	ഹര്‍ദീക് പാണ്ഡ്യ,	രോഹിത് ശര്‍മ, കെയ്ന്‍ വില്യംസന്‍ ,  യുസ്‌വേന്ദ്ര ചാഹല്‍
സജിത്ത്| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (13:41 IST)
ധോണി തന്നെയാണെന്ന് ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ നായകനെന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. നായകനായി വിരാട് കോഹ്‌ലിയുണ്ടെന്നത് ശരിയാണ്. എങ്കിലും എന്ത് ഉപദേശം വേണമെങ്കിലും ധോണിയെ ഏതുസമയത്തും ആര്‍ക്കും സമീപിക്കാം. അതുകൊണ്ടുതന്നെ അദ്ദേഹമാണ് ഇപ്പോഴും ടീമിന്റെ നായകനെന്നും ചാഹല്‍ പറയുന്നു‍.


കോഹ്ലി പലപ്പോഴും മിഡ് ഓണിലോ മിഡ് ഓഫിലോ ആയിരിക്കും ഫീല്‍ഡ് ചെയ്യുക. ഇക്കാരണം കൊണ്ടുതന്നെ എപ്പോഴും ഉപദേശത്തിനായി അദ്ദേഹത്തെ സമീപിക്കാനോ അദ്ദേഹത്തിന് ഓടിയെത്താനോ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണിയാണ് ശരിക്കും നായകനാവുന്നതെന്നും താരം പറഞ്ഞു.

കോഹ്ലി അടുത്തേക്ക് വരാന്‍ തുടങ്ങുകയാണെങ്കില്‍ പോലും ആ സമയം ധോണി കോഹ്ലിയോട് ഫീല്‍ഡ് ചെയ്യുന്ന സ്ഥലത്ത് തന്നെ തുടര്‍ന്നുകൊള്ളാന്‍ സിഗ്നല്‍ നല്‍കാറുണ്ടെന്നും ചാഹല്‍ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ ബൗളര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും ഡിആര്‍എസ് തീരുമാനമെടുക്കുന്നതിലും ധോണിയുടെ പങ്ക് നിര്‍ണായാകമാകാറുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :