ഇന്ത്യ- ഓസ്ട്രേലിയ സംയുക്ത ടീമിനെ തിരഞ്ഞെടുത്ത് ആരോൺ ഫിഞ്ച്

അഭിറാം മനോഹർ| Last Modified വെള്ളി, 5 ജൂണ്‍ 2020 (14:44 IST)
ഇന്ത്യ- ഓസ്ട്രേലിയ സംയുക്ത ടീമിനെ തിരഞ്ഞെടുത്ത് ഓസീസ് നായകൻ ആരോൺ ഫിഞ്ച്.ഒരു ടോക് ഷോയില്‍ പങ്കെടുക്കവെ അപ്രതീക്ഷിതമായി ഇന്ത്യ ഓസീസ് സംയുക്ത ടീമിനെ തെരഞ്ഞെടുക്കാന്‍ അവതാരകന്‍ ഫിഞ്ചിനോട് ആവശ്യപ്പെടുകയായിരുന്നു.

ഫിഞ്ചിന്റെ ടീമിൽ ആദ്യം തന്നെ ഫിഞ്ച് തിരഞ്ഞെടുത്ത പേർ മുൻ ഇന്ത്യൻ വെടിക്കെട്ട് ബാറ്റ്സ്മാൻ വിരേന്ദർ സെവാഗിന്റെ പേരാണ്. രോഹിത്തിനെയും ഓപ്പണറായി തിരഞ്ഞെടുത്തെങ്കിലും ഗിൽക്രിസ്റ്റും സെവാഗും ഓപ്പൺ ചെയ്‌തുകാണാനാണ് ഫിഞ്ചിന് താൽപര്യം.മൂന്നാം നമ്പറില്‍ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയും നാലാമനായി ഇന്ത്യൻ നായകൻ വിരാട് കോലിയേയുമാണ് ഫിഞ്ച് തിരഞ്ഞെടുത്തത്.ഹര്‍ദ്ദിക് പാണ്ഡ്യയും ആന്‍ഡ്ര്യു സൈമണ്ട്സുമാണ് ഫിഞ്ചിന്റെ സംയുക്ത ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. ബ്രെറ്റ്‌ലി,ബു‌മ്ര,ഗ്ലെൻ മഗ്രാത്ത എന്നിവരും ഫിഞ്ചിന്റെ ടീമിൽ ഇടം പിടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :