ലോകകപ്പ് ടീമിന് പുറത്തായതിൽ കടുത്ത നിരാശ, 10 ദിവസം ഒന്നും ചെയ്യാതെ ഇരുന്നെന്ന് അക്ഷർ പട്ടേൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2023 (15:18 IST)
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും താരം പുറത്തായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതിരുന്നത് തനിക്ക് അങ്ങേയറ്റം നിരാശ സൃഷ്ടിച്ചെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അക്ഷര്‍ പട്ടേലിന് പകരം ആര്‍ അശ്വിനായിരുന്നു ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടത്.

ടീമില്‍ ഇടം നേടാനാവാതെ പോയ നിരാശയില്‍ 10 ദിവസങ്ങളോളം താന്‍ ഒന്നും ചെയ്യാതെ നിന്നെന്ന് അക്ഷര്‍ പട്ടെല്‍ പറയുന്നു. ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ഒരുപാട് സന്തോഷിച്ചിരുന്നു. എന്നാല്‍ പരിക്ക് എല്ലാം തകിടം മറിച്ചു. നിരാശ തോന്നാതിരിക്കില്ലല്ലോ. 10 ദിവസങ്ങളോളം കടുത്ത നിരാശ എന്നെ ബാധിച്ചു. 10 ദിവസങ്ങളോളം ഒന്നും ചെയ്യാന്‍ തോന്നിയില്ല. പിന്നീട് അതില്‍ നിന്നെല്ലാം തിരിച്ചുവന്നു. അക്ഷര്‍ പട്ടേല്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :