ആദ്യദിനം ഇംഗ്ലണ്ടിനെ കുഴക്കിയത് അക്ഷറിന്റെ ആം ബോളുകൾ: സ്വയം പഠിച്ചതെന്ന് അക്ഷർ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 25 ഫെബ്രുവരി 2021 (14:58 IST)
അഹമ്മദാബാദ്: മോട്ടേരയിൽ പിങ്ക്ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്തത് വെറും 38 റൺസ് വിട്ടുനൽകി ആറു വിക്കറ്റുകൾ വീഴ്ത്തിയ അക്ഷർ പട്ടേലിന്റെ പ്രകടനമാണ്. ഇടംകയ്യൻ സ്പിന്നർക്ക് മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ ആശയക്കുഴപ്പത്തിൽ അകപ്പെട്ടു. ഇംഗ്ലണ്ട് താരങ്ങളുടെ പ്രതീക്ഷ തെറ്റിച്ച ബൗളിങ് ആയിരുന്നു അത്. മത്സരത്തിന്റെ ഏഴാം ഓവറിൽ അവസരം ലഭിയ്ക്കുമ്പോൾ തന്നെ അക്ഷർ ഇംഗ്ലണ്ട് നിരയിൽ വിള്ളൽ വീഴിത്തി തുടങ്ങി. ആറുവിക്കറ്റിൽ മൂന്നും താരം സ്വന്തമാക്കിയതാവട്ടെ ആം ബൗളിലൂടെയും. ഏഴാം ഓവറിൽ അക്ഷറിന്റെ പന്തിൽ ടേൺ പ്രതീക്ഷിച്ച് ബെയർസ്റ്റോ ബാറ്റ് വച്ചെങ്കിലും പന്ത് ടേൺ ചെയ്യാതെ നേരെ പാടിൽ കൊണ്ടു. സമാനമായ രീതിയിൽ തന്നെ രണ്ട് ഇംഗ്ലണ്ട് ബാറ്റ്സ്‌മാൻമാരെകൂടി അക്ഷർ പുറത്താക്കി.

ഇപ്പോഴിതാ തന്റെ ആം ബൗളിനെ കുറിച്ച് പറയുകയാണ് അക്ഷർ പട്ടേൽ. ആം ബൗളിങ് സ്വയം പഠിച്ചതാണെന്ന് പറയുന്നു. 'ആം ബോള്‍ ഞാന്‍ സ്വയം പഠിച്ചതാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വെങ്കടപതി രാജുവിന് കീഴില്‍ അതില്‍ കൂടുതല്‍ മികവ് നേടാനായി, കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ ഫാസ്റ്റ് ബൗളറായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴത്തെ ബൗളിങ് സ്റ്റൈലിലും വേഗം കൂടുതല്‍ വരുന്നത്. നേരത്തെ ഫാസ്റ്റ് ബൗളറായിരുന്നതിന്റെ ഗുണം ആം ബോളുകള്‍ എറിയുമ്പോള്‍ എനിക്ക് ലഭിക്കുന്നുണ്ട്. ആം ബോളുകള്‍ വേഗത്തില്‍ എറിയാനാവുന്നത് നേരത്തെ ഫാറ്റ്സ് ബൗളർ ആയിരുന്നതുകൊണ്ടാണ്.' അക്ഷർ പട്ടേൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :