അനുബന്ധ വാര്‍ത്തകള്‍
- ഇനി ഒരു ലക്ഷ്യം മാത്രം; മിതാലി രാജ് ട്വന്റി-20 മതിയാക്കി
- ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചത് സംഭവിച്ചു; കോഹ്ലിയെ ‘പുറത്താക്കി’ സ്‌മിത്ത് - ഇതാണ് തിരിച്ചുവരവ്
- കൂൾ ധോണി കലിപ്പ് ‘സൈക്കോ‘ ആയ 4 നിമിഷങ്ങൾ
- വീണ്ടും റെക്കോര്‍ഡ് തകര്‍ന്നു; സച്ചിന് നയിക്കുന്ന പട്ടികയില്‍ കോഹ്ലിയും
- ക്യാപ്റ്റന്‍ ‘ഇഴഞ്ഞതല്ല’, രക്ഷിച്ചതാണ്; കോഹ്ലിയുടെ ബാറ്റ് ഇങ്ങനെയും റണ്‍ കണ്ടെത്തും!
എഴുന്നേറ്റോ..? കോഫി വേണോ..? - രഹാനെയെ ട്രോളി അശ്വിൻ, ഏറ്റെടുത്ത് ആരാധകർ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം നേടിത്തന്നവരിൽ അജിൻക്യ രഹാനയുടെ പങ്ക് ചെറുതല്ല. 8 മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രഹാനെ രണ്ടാമതുണ്ട്.
വിജയം നേടി ഏറെ സമയം കഴിഞ്ഞ് ട്വിറ്ററിൽ പോസ്റ്റിട്ട രഹാനയെ കളിയാക്കി ആർ അശ്വിൻ രംഗത്തെത്തിയതോടെയാണ് രഹാനെ വീണ്ടും ശ്രദ്ധയാകർഷിക്കുന്നത്. ''ടീമിന് വേണ്ടി സംഭാവന ചെയ്യുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. പരമ്പര ജയിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷം.'' എന്നായിരുന്നു രഹാനയുടെ പോസ്റ്റ്. എന്നാല്‍ വിജയം കഴിഞ്ഞ് ഏറെ സമയം കഴിഞ്ഞാണ് രഹാനെയുടെ ട്വീറ്റെത്തിയത്.
ഇതിന് മറുപടിയുമായി അശ്വിനെത്തി. അശ്വിന്‍ ട്വീറ്റില്‍ ചോദിക്കുന്നതിങ്ങനെ... ''എഴുന്നേറ്റോ..? കോഫി വേണോ..?'' എന്നാണ് അശ്വിന് പരിഹാസത്തോടെ ചോദിക്കുന്നത്. മറുപടിയുമായി നിരധവി ആരാധകരാണ് എത്തിയത്.
Are you up jinx?? Coffee??