ടി20 ഏറെ മാറി, സഞ്ജു പറഞ്ഞതെല്ലാം സത്യം, തുറന്ന് പറഞ്ഞ് ഗാംഗുലി

Ganguly, DC
അഭിറാം മനോഹർ| Last Modified ഞായര്‍, 12 മെയ് 2024 (17:35 IST)
Ganguly, DC
ടി20 ക്രിക്കറ്റില്‍ 250ന് മുകളിലുള്ള സ്‌കോറുകള്‍ സ്വാഭാവികമാകുമെന്ന് ഇന്ത്യന്‍ ഇതിഹാസ നായകനായ സൗരവ് ഗാംഗുലി. ഐപിഎല്‍ 2024 സീസണില്‍ തുടര്‍ച്ചയായി വമ്പന്‍ സ്‌കോറുകള്‍ പിറന്നതിന്റെ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. പുതിയ കാലത്തെ ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ഏറെനേരം കാത്തുനില്‍ക്കാന്‍ സമയമില്ലെന്ന സഞ്ജു സാംസണിന്റെ പ്രസ്താവനയോടും ഗാംഗുലി യോജിപ്പ് പ്രകടിപ്പിച്ചു.

ഇക്കാര്യത്തില്‍ സഞ്ജു സാംസണ്‍ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. പുതിയ കാലത്തെ ടി20യില്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് സത്യമാണ്. ഇന്നത്തെ കാലത്ത് അവിടെ നിങ്ങള്‍ കാത്തുനിന്നിട്ട് കാര്യമില്ല. റണ്‍സ് അടിച്ചുകൂട്ടണം, ഐപിഎല്ലില്‍ ഇപ്പോള്‍ 240+.250+ സ്‌കോറുകള്‍ കൂടുന്നുണ്ട്. ഗ്രൗണ്ടുകള്‍ വലുതല്ല എന്നത് അതിനൊരു കാരണമാണ്. ഡല്‍ഹിയും രാജസ്ഥാനും തമ്മില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ 26 സിക്‌സുകളാണ് സംഭവിച്ചത്.ശരാശരി ഒരു ഓവറില്‍ ഒരു സിക്‌സെന്ന രീതിയില്‍ കളിക്കാര്‍ മത്സരത്തെ തുടങ്ങി കഴിഞ്ഞു. ഗാംഗുലി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :