അനുബന്ധ വാര്‍ത്തകള്‍
- കോലിയുടെ സ്ട്രൈക്ക് റേറ്റ് 120ൽ കുറഞ്ഞാൽ കരയുന്നവർ രോഹിത്തിനെ ഒന്നും പറയില്ല, മുംബൈ ലോബിയുടെ പവറെന്ന് സോഷ്യൽ മീഡിയ
- കൊൽക്കത്ത മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചത്, ബാക്കി 3 സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത് 7 ടീമുകൾ
- ചെന്നൈ ജയിച്ചാലും തോറ്റാലും ആർക്കും ഒന്നുമില്ല, ധോനി കളിക്കുന്നുണ്ടോ, ജനങ്ങൾക്ക് അത് മതി: സെവാഗ്
- ഇയാൾ ഐപിഎല്ലിൽ അടുത്തെങ്ങും ഹിറ്റായിട്ടില്ല, ഇപ്പോൾ ടെസ്റ്റ് മാനായി, ലോകകപ്പിൽ ഇന്ത്യയ്ക്ക് ബാധ്യതയാകുമോ എന്ന ആശങ്കയിൽ ആരാധകരും
- കുറഞ്ഞ ഓവർ നിരക്കിൽ പണി വാങ്ങി റിഷഭ് പന്ത്, ആർസിബിക്കെതിരെ പുതിയ ക്യാപ്റ്റനുമായി ഡൽഹി
Rohit Sharma: അല്ലെങ്കിലും എന്നാണ് രോഹിത് നന്നായി കളിച്ചത്, മുംബൈ ഇത്തവണ ഹിറ്റ്മാനെ നിലനിർത്തില്ലെന്ന് സെവാഗ്
ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യന്‍സ് താരമായ രോഹിത് ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. വരാനിരിക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി രോഹിത്തിനെ മുംബൈ നിലനിര്‍ത്താന്‍ സാധ്യത കാണുന്നില്ലെന്നും സെവാഗ് വ്യക്തമാക്കി. ക്രിക്ബസുമായുള്ള സംവാദത്തിലാണ് സെവാഗ് രോഹിത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
നിലവിലെ താരങ്ങളില്‍ മെഗാ താരലേലത്തിന് മുന്നോടിയായി ജസ്പ്രീത് ബുമ്ര,സൂര്യകുമാര്‍ യാദവ് എന്നിവരെയാകും മുംബൈ നിലനിര്‍ത്തുക. നിങ്ങള്‍ ഷാറൂഖ് ഖാന്,സല്മാന് ഖാന്,ആമിര്‍ ഖാന് എന്നീ 3 പേരെയും വെച്ച് ഒരു സിനിമ ചെയ്താല്‍ അത് ഹിറ്റാകണമെന്നില്ല. ആ സിനിമയും നന്നായിരിക്കണം. അതിന് സ്ക്രിപ്റ്റ് നന്നായിരിക്കണം. മുംബൈ ഇന്ത്യന്‍സിന്റെ കാര്യവും ഇതുപോലാണ്. വലിയ പേരുകള്‍ ആ ടീമിലുണ്ട്. മുംബൈ തോറ്റ ഒരു മത്സരത്തില്‍ രോഹിത് ഒരു സെഞ്ചുറി നേടി എന്നതല്ലാതെ വേറെ ഏത് കളിയിലാണ് രോഹിത് നന്നായി കളിച്ചത്. പവര്‍ പ്ലേ കഴിഞ്ഞും ഇഷാന് കിഷന് കളിച്ച ഏതെങ്കിലും കളിയുണ്ടോ. മുംബൈ അടുത്ത വര്‍ഷം നിലനിര്‍ത്തുന്ന താരങ്ങള്‍ ബുമ്രയും സൂര്യകുമാറും മാത്രമാകും. മൂന്നാമത്തെയോ നാലാമത്തെയോ താരമായി ഒരാളെയും ഞാന്‍ കാണുന്നില്ല. സെവാഗ് പറയുന്നു.
12 കളികളില്‍ 330 റണ്‍സ് സ്വന്തമാക്കാനായെങ്കിലും സെഞ്ചുറിപ്രകടനം മാറ്റി നിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലെല്ലാം തന്നെ മോശമായ പ്രകടനമാണ് രോഹിത് നടത്തിയിട്ടുള്ളത്. കൊല്‍ക്കത്തക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 24 പന്തില്‍ വെറും 19 റണ്‍സാണ് രോഹിത് നേടിയത്. താരത്തിന്റെ മോശം ഫോം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയാണ് ആരാധകര്‍ക്കുമുള്ളത്.