എന്നെ ഭയപ്പെടുത്തിയ ഒരേയൊരു ബാറ്റ്സ്മാൻ അയാളാണ് : മനസ്സ് തുറന്ന് അഫ്രീഡി

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഏപ്രില്‍ 2020 (11:57 IST)
ബൗളർമാരെ നിലംതൊടീക്കാതെ സിക്സ്‌റുകൾ അടിക്കുന്നതിൽ പേരുകേട്ട ക്രിക്കറ്റ് താരമാണ് പാകിസ്ഥാന്റെ ഷാഹിദ് അഫ്രീഡി. ബൂം ബൂം എന്ന പേരിൽ ആരാധകർക്ക് പ്രിയങ്കരനായ അഫ്രീഡി പക്ഷേ തന്റെ കരിയറിന്റെ അവസാന കാലത്ത് മികച്ച സ്പിന്നർ എന്ന നിലയിലാണ് അറിയപ്പെട്ടത്. ഇപ്പോളിതാ ബൗളർ എന്ന നിലയിൽ താൻ ഏറ്റവും ഭയപ്പെട്ടിരുന്ന ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്രീഡി.

വെസ്റ്റിൻഡീസ് ഇതിഹാസതാരമായ ബ്രയാൻ ലാറയാണ് തന്റെ ഉറക്കം കളഞ്ഞ ബാറ്റ്സ്മാൻ എന്നാണ് അഫ്രീഡി പറയുന്നത്.ലാറക്കെതിരെ പന്തെറിയുമ്പോൾ അടുത്ത പന്ത് അദ്ദേഹം ബൗണ്ടറിയോ സിക്സോ അടിക്കുമോ എന്ന ഭയം അലട്ടിയിരുന്നു. എന്നെ ഇത്രയും സമ്മർദ്ദത്തിലാക്കിയ മറ്റൊരു താരമില്ല. ലാറയെ പല തവണ പുറത്താക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ലാറയ്‌ക്കെതിരെ താൻ ഒരിക്കലും ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞിട്ടില്ലെന്ന് അഫ്രീഡി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :