1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Afghanistan star rashid khan gets married

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Rashid khan
Rashid khan
അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് നേടിയ ശേഷമാകും വിവാഹമെന്ന തീരുമാനം മാറ്റി അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളായ റാഷിദ് ഖാന്‍ ഒക്ടോബര്‍ 3നാണ് വിവാഹിതനായത്. അഫ്ഗാന്‍ ടീമിലെ സഹതാരങ്ങളെല്ലാവരും വിവാഹത്തില്‍ പങ്കെടുത്തു.
 
 ലോകകപ്പ് നേടാനായിട്ടില്ലെങ്കിലും ലോകക്രിക്കറ്റിലെ ശക്തികളില്‍ ഒന്നായി അഫ്ഗാനെ വളര്‍ത്തിയതിന് ശേഷമാണ് റാഷിദിന്റെ വിവാഹം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലായിരുന്നു റാഷിദ് ഖാന്റെ വിവാഹം. 26കാരനായ റാഷിദിനൊപ്പം സഹോദരന്മാരായ ആമിര്‍ ഖലീല്‍,സക്കിയുള്ള,റാസ ഖാന്‍ എന്നിവരും ഒരേ വേദിയില്‍ വിവാഹിതരായി. 
 
 നേരത്തെ ആസാദി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്ഗാന്‍ ലോകകപ്പ് നേടിയ ശേഷം മാത്രമാകും വിവാഹത്തെ പറ്റി ആലോചിക്കുകയെന്ന് റാഷിദ് ഖാന്‍ പ്രതികരിച്ചിരുന്നു. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനായ സാജ് സാദ്ദിഖായിരുന്നു ഇക്കാര്യം എക്‌സിലൂടെ പുറത്ത് വിട്ടത്. സമൂഹമാധ്യമങ്ങളില്‍ ഈ സംഭവം വലിയ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ