യുവരാജിനെ വിമര്‍ശിക്കരുത്: വിരാട് കോഹ്‌ലി

അബുദാബി| WEBDUNIA| Last Modified വെള്ളി, 18 ഏപ്രില്‍ 2014 (14:57 IST)
PRO
PRO
യുവരാജിനെ വിമര്‍ശിക്കുന്നത് നീതിയുക്തമല്ലെന്ന് ഇന്ത്യയുടെ സൂപ്പര്‍താരവും റോയല്‍ ചലഞ്ചേഴ്‌സ് നായകനുമായ വിരാട് കോഹ്‌ലി. യുവിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാനാകില്ലന്നും ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന താരമാണ് യുവിയെന്നും കോഹ്‌ലി ഓര്‍മിപ്പിച്ചു.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‌ലി. യുവരാജിന്റെ മികവിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ഡല്‍ഹിയെ തറപ്പറ്റിച്ചത്. ഡല്‍ഹിക്കെതിരെ യുവരാജ് പുറത്താകാതെ 29 ബോളുകളില്‍ നിന്നും 52 റണ്‍സാണ് അടിച്ചുകൂട്ടിയത്. യുവരാജും കൊഹ്‌ലിയും 49 (നോട്ട്ഔട്ട്) ചേര്‍ന്നാണ് ഡല്‍ഹിയെ തകര്‍ത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :