അഭിറാം മനോഹർ|
Last Modified ബുധന്‍, 5 നവംബര്‍ 2025 (17:04 IST)
ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പ്രകടനങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ജേസണ്‍ ഗില്ലെസ്പി. അഭിഷേക് ശരിക്കും ഒരു റണ്‍ മെഷീനാണെന്നും ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന അഭിഷേകാണ് ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ സുപ്രധാനമായ ബാറ്ററെന്നും ഗില്ലെസ്പി പറഞ്ഞു.
ഇന്ത്യക്കായി 27 മത്സരങ്ങളിലെ 26 ഇന്നിങ്ങ്‌സുകളില്‍ നിന്നും 36.96 ശരാശരിയിലും 192 സ്‌ട്രൈക്ക്‌റേറ്റിലും ഇതുവരെ 961 റണ്‍സ് താരം സ്വന്തമാക്കി കഴിഞ്ഞു. 2 സെഞ്ചുറികളും 6 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 54 പന്തില്‍ നേടിയ 135 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
അവന്‍ ക്രീസിലിറങ്ങിയ ആദ്യ പന്ത് മുതല്‍ അടി തുടങ്ങുന്നു. എതിരാളിയെ അത് ബാക്ക് ഫൂട്ടിലാക്കുന്നു. അഭിഷേക് ഒരു റണ്‍ മെഷീനാണ്. ഗില്ലെസ്പി പറഞ്ഞു. അതേസമയം ഒരു പന്തില്‍ കുറഞ്ഞത് 2 റണ്‍സാണ് അഭിഷേക് സ്‌കോര്‍ ചെയ്യുന്നതെന്ന് മുന്‍ ഓസീസ് പേസര്‍ ഡാമിയന്‍ ഫ്‌ലെമിങ്ങും അഭിപ്രായപ്പെട്ടു.