പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

Ravichandran Ashwin
Ravichandran Ashwin
അഭിറാം മനോഹർ| Last Modified ബുധന്‍, 5 നവം‌ബര്‍ 2025 (16:13 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ നിന്നും പിന്മാറി ഇന്ത്യയുടെ മുന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. പരിശീലനത്തിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അശ്വിന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിഗ് ബാഷില്‍ സിഡ്‌നി തണ്ടറാണ് അശ്വിനെ സ്വന്തമാക്കിയിരുന്നത്.


സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അശ്വിന്‍ കുറിച്ചതിങ്ങനെ. ബിഗ് ബാഷ് ഇത്തവണ നഷ്ടമാകും. എനിക്കത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. സിഡ്‌നി തണ്ടറിന് വേണ്ടി കളിക്കുന്നതില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ക്ലബിന്റെ ഭാഗമായത് മുതല്‍ താരങ്ങള്‍, സ്റ്റാഫുകള്‍ എന്നിവരില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. എല്ലാവര്‍ക്കും നന്ദി. സിഡ്‌നി തണ്ടറിന്റെ എല്ലാ മത്സരങ്ങളും കാണും. പുരുഷ, വനിതാ ടീമുകള്‍ക്ക് പ്രോത്സാഹനം നല്‍കും. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ സീസണില്‍ മത്സരങ്ങള്‍ കാണാന്‍ നേരിട്ടെത്തും. അശ്വിന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :