രഞ്ജി ട്രോഫി: ഇഖ്ബാല്‍ അബ്ദുല്ലയ്ക്ക് സെഞ്ച്വറി; കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

ഹൈദ്രാബാദിനെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

ranji trophy, hyderabad, keralam, Iqbal Abdulla  രഞ്ജി ട്രോഫി, ഹൈദ്രബാദ്, കേരളം, ഇഖ്ബാല്‍ അബ്ദുല്ല
സജിത്ത്| Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (09:42 IST)
രഞ്ജി ട്രോഫിയില്‍ ഹൈദ്രബാദിനെതിരെ കേരളം കൂറ്റന്‍ സ്‌കോറിലേക്ക്. സെഞ്ച്വറി നേടി ഇഖ്ബാല്‍ അബ്ദുല്ലയും, അര്‍ധ സെഞ്ച്വറി നേട്ടത്തോടെ സച്ചിന്‍ ബേബിയും ജലജ് സക്‌സേനയുമാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് എന്ന നിലയില്‍ കേരളം ബാറ്റിങ്ങ് പുനരാരംഭിക്കും.

കേരളത്തിനായി പതിനാലു ഫോറുകളും ആറ് സിക്സറുകളും ഉള്‍പ്പെടെയാണ് ഇഖ്ബാല്‍ അബ്ദുല്ല 157 റണ്‍സ് നേടിയത്. സച്ചിന്‍ ബേബി 80 റണ്‍സും ജലജ് സക്‌സേന 79 റണ്‍സും നേടി. അതെസമയം സഞ്ജുവിന്‍ 15 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :