ന്യൂഡല്‍ഹി|
jibin|
Last Updated:
തിങ്കള്‍, 6 ജൂണ്‍ 2016 (16:54 IST)
തന്റെ വരുമാനത്തിന് അച്ചടക്കം പാലിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. തനിക്ക് മികച്ച വരുമാനം ഉള്ളതിനാല്‍ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ മറ്റ് കായിക താരങ്ങള്‍ക്ക് സംഭവിച്ചതു പോലെയുള്ള
തിരിച്ചടികള്‍ തനിക്കും ഉണ്ടായേക്കും. ഭാവിയെ കുറിച്ച് ഏറെ ഭയക്കുന്നവനായതിനാല്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുമെന്നും വിരാട് പറഞ്ഞു.
വരുമാനം വര്‍ദ്ധിക്കുമ്പോള്‍ ഞാന്‍ എത്രമാത്രം സുരക്ഷിതനായിരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. തുടര്‍ന്നുവന്ന ജീവിത നിലാവരം തുടരുന്നതിന് പണം ആവശ്യമാണ്. പണം എന്നെ മോഹിപ്പിക്കുന്നില്ലെങ്കിലും എനിക്ക് ഞാനായി നിലനില്‍ക്കണമെങ്കില്‍ ഇത് അത്യാവശമാണ്, ധാരാളം കായിക താരങ്ങള്‍ അവരുടെ കരിയറിന്റെ അവസാനം പാപ്പരാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അത് ദുഖകരമാണെന്നും കോഹ്‌ലി ജിക്യു മാഗസിനോട് വ്യക്തമാക്കി.
കായിക താരങ്ങളില്‍ കോഹ്‌ലിയുടെ വരുമാനം വര്‍ദ്ധിക്കുകയാണ്. വര്‍ഷം നൂറ് കോടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ വരുമാനം. വിപണി മൂല്യം പതിമടങ്ങായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമ്പാദ്യം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന വിരാടിന്100 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനമായി ലഭിച്ചത്.