ഹൈദരാബാദ്|
jibin|
Last Modified ബുധന്‍, 13 മെയ് 2015 (12:22 IST)
റോയല്‍ ചലഞ്ചേഴ്‌സ് താരം എബി ഡിവില്ലിയേഴ്സിന്റെ മാരക ബാറ്റിംഗിന്റെ രഹസ്യം ഭക്ഷണക്രമത്തിലാണോ എന്ന സംശയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ രംഗത്ത്. തകര്‍പ്പന്‍ ബാറ്റിംഗ് നടത്തുന്ന ഡിവില്ലിയേഴ്‌സ് കഴിക്കുന്നതെ എന്താണെന്നും. അത്തരത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ തനിക്കും ആ ഭക്ഷണം കഴിക്കണമെന്നും വാര്‍ണര്‍ തമാശരൂപേണ പറഞ്ഞു.
വ്യത്യസ്ഥമായ രീതിയിലാണ് ഡിവില്ലിയേഴ്‌സ് ബാറ്റ് ചെയ്യുന്നത്. ക്രീസിലെത്തിയാല്‍ താളം കണ്ടെത്തുന്നതുവരെ കാത്തിരുന്ന ശേഷം റോക്കറ്റ് പോലെയാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് പുരോഗമിക്കുന്നതെന്നും വാര്‍ണര്‍ പറഞ്ഞു. ഒരു ബോളറെയും പേടിയില്ലാത്ത രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. സണ്‍റൈസേഴ്‌സിന് വേണ്ടി താന്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും താനും ഡിവില്ലിയേഴ്‌സും തമ്മില്‍ ആടും ആനയും പോലുള്ള വ്യത്യാസമുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു.
ഡിവില്ലിയേഴ്‌സിന്റെയും മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെയും മില്ലറുടെയും പ്രകടനമാണ് ഈ സീസണില്‍ താന്‍ കാണാന്‍ കാത്തിരുന്നതെന്നും
വാര്‍ണര്‍ പറഞ്ഞു. ഐപിഎല്‍ എട്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരത്തിനുള്ള ഓറഞ്ച് തൊപ്പി 504 റണ്‍സുള്ള വാര്‍ണറുടെ പക്കലാണ്. എന്നാല്‍ 59 പന്തില്‍ 133 റണ്‍ നേടിയ ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.