ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (11:15 IST)
ഐപിഎൽ സീസൺ എട്ടിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കമായെങ്കിലും ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും സണ്‍റൈസേഴ്സ് ഹൈദരാബാധിന്റെ നായകനുമായ ഡേവിഡ് വാര്‍ണര്‍ ക്ഷമാപണവുമായി രംഗത്ത്. തനിക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലാണ് അദ്ദേഹം ട്വിറ്ററിലൂടെ ക്ഷമ ചോദിച്ചത്. ഞാന്‍ ഇന്ത്യയിലേക്ക് വരുന്ന വഴിയാണെന്നും, ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ആരാധകര്‍ ക്ഷമിക്കണമെന്നും വാര്‍ണര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
ഡേവിഡ് വാര്‍ണറിന്റെ അസാന്നിധ്യത്തില്‍ ശിഖര്‍ ധവാനാണ് ഉദ്ഘാടന ചടങ്ങിന് എത്തിയത്. ഉദ്ഘാടന ചടങ്ങില്‍ വിട്ടുനിന്ന ഏക ടീം നായകനായിരുന്നു വാര്‍ണര്‍. ഉദ്ഘാടന ചടങ്ങില്‍ വിട്ടുനിന്ന ഏക ടീം നായകനായിരുന്നു വാര്‍ണര്‍. എല്ലാ ടീമിന്റെയും നായകന്മാര് ബാറ്റില്‍ ഒപ്പിടുന്ന പതിവ് ഉദ്ഘാടന ചടങ്ങിലുണ്ട്. എന്നാല്‍ വാര്‍ണറുടെ അഭാവത്തില്‍ സണ്‍റൈസേഴ്സിനു വേണ്ടി ശിഖര്‍ ധവാനാണ് ബാറ്റില്‍ ഒപ്പിട്ടത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.