കൊല്‍ക്കത്ത|
jibin|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (15:48 IST)
ബോളിംഗ് ആക്ഷന്റെ പേരില്‍ പുറത്തിരിക്കുന്ന വെസ്‌റ്റ് ഇന്‍ഡീസ് സ്‌പിന്‍ ബോളര്‍ സുനിൽ നരൈനെ കളിപ്പിച്ചില്ലെങ്കിൽ ഐപിഎല്ലിന്റെ എട്ടാം സീസണിൽനിന്ന് പിൻമാറുമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇക്കാര്യം അറിയിച്ച് ക്ലബ് ബിസിസിഐക്ക് കത്ത് നൽകുകയും ചെയ്തു.
ബോളിംഗ് ആക്ഷനിലെ സംശയത്തെ തുടര്‍ന്ന് ലോകകപ്പില്‍ നരൈന്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സമയത്താണ് അദ്ദേഹത്തിന് കളികളില്‍ നിന്ന് വിലക്ക് വരുന്നത്. ഇതിനെ തുടര്‍ന്ന് ബോളിംഗ് ആക്ഷനില്‍ മാറ്റം വരുത്തുകയും എട്ടാം സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ തയാറെടുക്കുകയുമായിരുന്നു.
എന്നാല്‍ ഐപിഎല്ലിൽ കളിക്കുന്നതിന് നരൈൻ വീണ്ടും ഇന്ത്യയിൽ ടെസ്റ്റിന് വിധേയമാകണമെന്നാണ് ബിസിസിഐയുടെ നിലപാട്. ഇത് അംഗീകരിക്കാനാവില്ലെന്നും അങ്ങനെ ഒരു സാഹചര്യം വന്നാല്‍ തങ്ങള്‍ എട്ടാം സീസണിൽനിന്ന് പിന്മാറുമെന്നുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വ്യക്തമാക്കിയത്. ഐസിസി യുകെയിൽ നടത്തിയ ബയോമെക്കാനിക്കൽ ടെസ്റ്റിൽ നരൈന്റെ ബോളിംഗ് ആക്‌ഷനിൽ തെറ്റില്ലെന്ന് കണ്ടെത്തിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.