സജിത്ത്|
Last Updated:
ശനി, 8 ഒക്‌ടോബര്‍ 2016 (10:33 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കം. സ്വന്തം മണ്ണിൽ മറ്റൊരു സമ്പൂർണ വിജയം മോഹിച്ചാണ്
ഇന്ത്യ ഇന്നിറങ്ങുന്നത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി ബാറ്റിങ്ങ് തിരഞ്ഞെടുത്തു. മോശം ഫോം തുടരുന്ന ശിഖര്‍ ധവാന് പകരം ഗൌതം ഗംഭീറാണ് ഓപ്പണറുടെ റോളില്‍ എത്തിയത്.
ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയ്ക്ക് 26 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ മുരളി വിജയ്‌യെ നഷ്ടമായി. 18 പന്തുകള്‍ നേരിട്ട വിജയ് 10 റണ്‍സ് നേടി പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 27 റണ്‍സുമായി ഗംഭീറും 4 റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍.
ഓസ്ട്രേലിയയെ 2012–13ൽ 4–0ന് തോൽപ്പിച്ച ഇന്ത്യ തൊട്ടടുത്ത സീസണിൽ വെസ്റ്റ് ഇൻഡീസിനെതിരെയും സമ്പൂർണ വിജയം നേടിയിരുന്നു. തുടന്ന് കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഏകപക്ഷീയ വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ ഇത്തവണയും അഭിമാനാർഹമായ മറ്റൊരു പരമ്പര വിജയമാണു മുന്നിൽ കാണുന്നത്.