കോഹ്‌ലിക്ക് ആരാധന തോന്നിയിട്ടുള്ളത് ഒരു താരത്തോട് മാത്രം; അത് സച്ചിനല്ല!

കോഹ്‌ലിയുടെ ഇഷ്‌ടതാരം സച്ചിനല്ല, വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന താരമാണ് വിരാടിന്റെ സൂപ്പര്‍താരം

 team india , kohli , ms dhoni , test cricket , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ടെസ്‌റ്റ് ക്രിക്കറ്റ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (14:00 IST)
തുടര്‍ച്ചയായി ടെസ്‌റ്റ് മത്സരങ്ങള്‍ വിജയിക്കുന്നതിന് പിന്നില്‍ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് ലഭിച്ച പാഠങ്ങളാണെന്ന് ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി.

ധോണിയുടെ നായകമികവിന്റെ ആരാധകനാണ് താന്‍. നിര്‍ണായക സമയങ്ങളില്‍ അദ്ദേഹമെടുക്കുന്ന തീരുമാനങ്ങള്‍ ഞെട്ടിച്ചിട്ടുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

ചില സമയങ്ങളിൽ തീരുമാനമെടുക്കുന്നത് വളരെ വിഷമം പിടിച്ച ജോലിയാണ്. ഏറെ ധൈര്യം വേണ്ടിവരുന്നു. ധോണി തീരുമാനങ്ങളെടുക്കുന്നതു കണ്ട് ഞാൻ ഏറെ പഠിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആവാം. എങ്കിലും സ്വയം വിശ്വസിച്ച് ഒരു തീരുമാനമെടുക്കുകയും അതുമായി മുന്നോട്ടു പോവുകയും ചെയ്യുന്നതാണു ക്യാപ്റ്റൻസിയുടെ മികവിന്റെ ആകെത്തുകയെന്നും
കോഹ്‌ലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :