മെല്‍ബണില്‍ ഇന്ത്യ വിജയചരിത്രമെഴുതി; രണ്ടാം ടെസ്റ്റില്‍ ഓസീസിനെ 8 വിക്കറ്റിന് തകര്‍ത്തു

മെല്‍ബണ്‍| സുബിന്‍ ജോഷി| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2020 (10:12 IST)
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ എട്ടുവിക്കറ്റിന് തകര്‍ത്ത് വിജയചരിത്രമെഴുതി. ഇതോടെ പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 70 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. വെറും 15.5 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയം കണ്ടു. അഞ്ച് റണ്‍സ് നേടിയ മായങ്ക് അഗര്‍വാള്‍, മൂന്നുറണ്‍സ് നേടിയ ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ശുഭ്‌മാന്‍ ഗില്‍ (35), അജിന്‍‌ക്യ രഹാനെ (27) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :