അഡ്‌ലെയ്‌ഡ്|
jibin|
Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (15:19 IST)
പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് പിന്‍നിരയില്‍ നിന്ന് മുന്‍നിരയില്‍ എത്താനുള്ള കഴിവാണ് പാകിസ്ഥാന് എന്നുമുള്ളത്. എഴുതി തള്ളാന്‍ കഴിയാത്ത ടീമെന്ന നാമം അര്‍ഹിക്കുന്ന ടീമാണ് അവര്‍. 2015 ലോകകപ്പിലും വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ വന്നെങ്കിലും നിര്‍ണായക ജയങ്ങള്‍ കരസ്ഥമാക്കി ക്വേര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടുകയായിരുന്നു.
പ്രാഥമിക മത്സരങ്ങളിലെ ആറ് കളികളില്‍ നിന്നായി നാല് ജയങ്ങളും രണ്ട് തോല്‍വിയും കരസ്ഥമാക്കിയാണ് ക്വേര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്. ഏതു നിമിഷവും അവസരത്തിനൊത്ത് ഉയരാന്‍ കഴിവുള്ള താരങ്ങളും പരിചയസമ്പന്നരും അടങ്ങുന്നതാണ് പാകിസ്ഥാന്‍ നിര. എന്നാല്‍ നിര്‍ണായക മത്സരങ്ങളില്‍ കലമുടയ്‌ക്കുന്ന ശീലമുള്ളത് പാക് പ്രതീക്ഷകളെ പലപ്പോഴും നശിപ്പിക്കുന്നത്.
പാകിസ്ഥാന്റെ കരുത്ത്:-
മുതിര്‍ന്ന താരങ്ങളായ യൂനിസ് ഖാന്‍, ഉമര്‍ അക്‍മല്‍, ഷാഹിദ് അഫ്രിദി, മിസ്‌ബാ ഉള്‍ ഹഖ് എന്നിവരുടെ സാന്നിധ്യമാണ് അവര്‍ക്ക് കരുത്താകുന്നത്. അഹമ്മദ് ഷെഹ്‌സാദ് നടത്തുന്ന മികച്ച ഇന്നിംഗ്‌സുകളും നങ്കൂരമിട്ട് കളിക്കാന്‍ കെല്‍പ്പുള്ള നായകന്‍ മിസ്‌ബാ ഉള്‍ ഹഖിന്റെ പ്രകടനവും എന്നും പാകിസ്ഥാനെ തുണയ്‌ക്കാറുണ്ട്. ആറ് കളികളില്‍ നിന്നായി മിസ്‌ബാ 316 റണ്‍സാണ് നേടിയിരിക്കുന്നത്. ഇത്രയും കളികളില്‍ നിന്നായി ഷെഹ്‌സാദ് 222 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
മധ്യ ഓവറുകളില്‍ യൂനുസ് ഖാനും അവസാന ഓവറുകളില്‍ ഷാഹിദ് അഫ്രിദിയും കളി നിയന്ത്രിക്കാന്‍ കഴിവുള്ളവരാണ്. ബോളിംഗ് തന്നെയാണ് പാക് ശക്തി, അഞ്ച് പേസര്‍മാരുടെ സാന്നിധ്യം മറ്റൊരു ടീമിനും അവകാശപ്പെടാന്‍ കഴിയാത്തതാണ്. ആറ് മത്സരങ്ങളില്‍ നിന്നായി വഹാബ് റിയാസ് നേടിയത് 14 വിക്കറ്റുകളാണ്. സൊഹൈല്‍ ഖാന്‍ 11 വിക്കറ്റുകളും നേടി.
പാകിസ്ഥാന്റെ വീക്ക്‍നെസ്:-
ഷാഹിദ് അഫ്രിദിയുടെ മങ്ങിയ പ്രകടനമാണ് അവരെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. സയിദ് അജ്‌മല്‍ ഉമര്‍ ഗുല്‍ എന്നിവരുടെ കുറവും ബോളിംഗ് നിരയെ നിരാശയില്‍ ആക്കിയിട്ടുണ്ട്. ബാറ്റിംഗില്‍ മിസ്‌ബാ ഒഴിച്ച് ആരും മികച്ച ടോട്ടല്‍ നേടാന്‍ ശ്രമിക്കാത്തതും, തുടക്കത്തില്‍ വിക്കറ്റ് നഷ്‌ടമായാല്‍ കളി വഴുതി പോകുന്നതും അവര്‍ക്ക് ശാപമായി തീരാറുണ്ട്. മധ്യനിരയില്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ആരുമില്ലാത്തതും വലിയ ടോട്ടലുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതും പാകിസ്ഥാന്റെ കുറവാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.