ദക്ഷിണാഫ്രിക്ക അടിച്ചു തകര്‍ത്തു; അയര്‍ലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം

 ലോകകപ്പ് ക്രിക്കറ്റ് , അയര്‍ലന്‍ഡ് , ദക്ഷിണാഫ്രിക്ക , ക്രിക്കറ്റ് ഇന്ത്യ
കാന്‍ബറ| jibin| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (12:46 IST)
ലോകകപ്പ് പൂള്‍ ബിയിലെ നാലാം മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഹാഷിം അംലയുടെയും (159), ഹാഫ് ഡു പ്ലെസിയുടെയും (109) സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 411 റണ്‍സെടുത്തു.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവിലിയേഴ്സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി ലഭിച്ചു. ഒരു റണ്‍ നേടിയ ഡി കോക്കിനെ മൂന്നാം ഓവറില്‍ മൂണി പുറത്താക്കുകയായിരുന്നു. മുന്നാമനായി ക്രീസിലെത്തിയ ഡു പ്ലെസി കഴിഞ്ഞ മത്സരങ്ങളിലെ അതേ ഫോം തുടരുകയായിരുന്നു.

അംലയുമായി ചേര്‍ന്ന് പതിയ തുടങ്ങിയ ഡു പ്ലെസി പിന്നീട് ടോപ്പ് ഗിയറില്‍ എത്തുകയായിരുന്നു. സിംഗളുകളും ഫോറുകളും പതിവായതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിക്കുകയായിരുന്നു. പതിവില്‍ നിന്ന് വിപരീതമായി അംല ആക്രമം അഴിച്ചു വിട്ടതോടെ അയര്‍ലന്‍ഡ് ബോളര്‍മാര്‍ പതറുകയായിരുന്നു. സ്‌കോര്‍ 259ല്‍ നില്‍ക്കെ ഡു പ്ലെസി പുറത്താകുകയായിരുന്നു. 109 പന്തുകള്‍ നേറിട്ട അദ്ദേഹം പത്ത് ഫോറുകളും ഒരു സിക്‍സും നേടി. ഇരുവരുന്‍ ചേര്‍ന്ന് 247 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്.

നാലാമനായി ക്രീസിലെത്തിയ നായകന്‍ എബി ഡിവില്ലിയേഴ്‌സ് (24) വെസ്‌റ്റ് ഇന്‍ഡീസിനെതിരെ നടത്തിയ ആക്രമണ മൂഡിലായിരുന്നു. എന്നാല്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച അദ്ദേഹം പുറത്താകുകയായിരുന്നു. ഇതിനിടെയില്‍ അംലയും കൂടാരം കയറി, 128 പന്തുകള്‍ നേരിട്ട അദ്ദേഹം ആറ് സിക്‍സറുകളും 16 ഫോറുകളും നേടി. അവസാന ഓവറുകളില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന ഡേവിഡ് മില്ലര്‍ (46) റിലീ റൂസ്സോവ് (61) സഖ്യം അയര്‍ലന്‍ഡ് ബോളര്‍മാരെ തച്ചുടയ്ക്കുകയായിരുന്നു. 110 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് അവസാന ഓവറുകളില്‍ പടുത്തുയര്‍ത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :