ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരം ഡിവില്ലിയേഴ്‌സ്

 എബി ഡിവില്ലിയേഴ്‌സ് , ക്രിസ് ഗെയില്‍ , ക്രിക്കറ്റ് , ദക്ഷിണാഫ്രിക്ക
jibin| Last Updated: ശനി, 28 ഫെബ്രുവരി 2015 (15:22 IST)
ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സാണെന്ന് ക്രിക്കറ്റം ലോകം വിധിയെഴുതി. കഴിഞ്ഞ ദിവസം വെസ്‌റ്റ് ഇന്‍ഡീസിനെതിരെ എബി നടത്തിയ വെടിക്കെട്ടാണ് അദ്ദേഹത്തിന് പുതിയ പദവി നല്‍കിയത്.

വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലാണ് ഏകദിന ക്രിക്കറ്റിലെ അപകടകാരിയയ ബറ്റ്സ്‌മാന്‍ എന്നായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ ദിവസം സിംബാബ്‌വെക്കെതിരെ ഗെയില്‍ നടത്തിയ പ്രകടമനമായിരുന്നു ഇതുവരെയുള്ള കൊലപാതക ബാറ്റിംഗ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വിന്‍ഡീസ്-മത്സരത്തില്‍ ഡിവില്ലിയേഴ്‌സ് നടത്തിയ പ്രകടനമാണ് ഗെയിലിനേക്കാള്‍ താനാണ് അപകടകാരിയെന്ന് ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തത്. 66 പന്തില്‍ നിന്ന് അബി അടിച്ചു കൂട്ടിയത് 162 റണ്‍സാണ്.

നേരത്തെ ന്യൂസിലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സണ്‍ 36 പന്തില്‍ സെഞ്ചുറി നേടിയ റെക്കോഡ് എബി തകര്‍ത്തിരുന്നു. 31 പന്തിലാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ സെഞ്ചുറി നേടിയത്. ആ മത്സരത്തില്‍ തന്നെ 16 പന്തുകളില്‍ അര്‍ധ സെഞ്ചുറിയും അദ്ദേഹം നേടിയിരുന്നു. 182 മത്സരങ്ങളില്‍ നിന്നായി 7676 റണ്‍സാണ് അദ്ദേഹത്തിന്റെ സബാദ്യം. ഇതില്‍ 20 സെഞ്ചുറികളും 43 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 98.19 ആണ് അദ്ദേഹത്തിന്റെ സ്‌റ്ററൈക്ക് റേറ്റ്.

സച്ചിന്‍ തെന്‍ഡുല്‍ക്കറും, ബ്രയന്‍ ലാറയും കളിക്കുന്ന തരത്തിലുള്ള അതിമനോഹരമായ ബാറ്റിംഗ് രീതിക്ക് ഉടമയല്ല ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റ് കോപ്പി ബുക്കുകളില്‍ ഇതുവരെ ചേര്‍ക്കപെടാത്ത ഷോട്ടുകളും പ്രകടനങ്ങളുമണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. ബോളറുടെ
നിലവാരവും പന്തിന്റെ വേഗതയും മുന്‍ കൂട്ടി കണ്ട് വ്യത്യസ്തമായ ഷോട്ടുകള്‍ വളരെ വേഗത്തില്‍ കളിക്കുകയാണ് എബിയുടെ പ്രത്യേകത.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :