സിഡ്നി|
jibin|
Last Updated:
വെള്ളി, 27 ഫെബ്രുവരി 2015 (12:57 IST)
ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍. എബി ഡിവില്ലിയേഴ്‌സിന്റെ (162) വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 408 റണ്‍സെടുത്തു. തുടക്കം മുതല്‍ വമ്പന്‍ ഷോട്ടുകള്‍ കളിച്ച ഡിവില്ലിയേഴ്‌സ് വിന്‍ഡീസ് ബോളര്‍മാരെ തലങ്ങും വെലങ്ങും പായിക്കുകയായിരുന്നു. 8 സിക്‍സും 17 ഫോറുകളും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പ്രകടനം.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ആറാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്ക് (12) കൂടാരം കയറി. മൂന്നാമനായി ഫാഫ് ഡു പ്ലെസി ക്രീസിലെത്തിയതോടെ വിന്‍ഡീസിന് തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം നഷ്‌ടപ്പെടുകയായിരുന്നു. ഹാഷിം അംമലയും താളം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കരകയറുകയായിരുന്നു. 127 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു ഈ സഖ്യം പിരിഞ്ഞത്. 30മത് ഓവറില്‍ ക്രിസ് ഗെയിലിന് വിക്കറ്റ് സമ്മാനിച്ച് ഡു പ്ലെസി (62) പുറത്താകുകയായിരുന്നു. ആ ഞെട്ടലില്‍ നിന്ന് കരകയറും മുമ്പ് തന്നെ ആ ഓവറിലെ നാലാം പന്തില്‍ അംലയും (65) ഗെയിലിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി.
തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായ നിമിഷം ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സും റിലി റൊസ്സോവും (61) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കേര്‍ സമ്മാനിക്കുകയായിരുന്നു. വമ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ ഇരുവരും ചേര്‍ന്ന്
134 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. അതിവേഗം റണ്‍സ് നേടിയ ഇരുവരും കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുകയായിരുന്നു. സ്‌കോര്‍ 280 എത്തിയ നിമിഷമാണ് റൊസ്സോ പുറത്തായത്. വിക്കറ്റുകള്‍ വീഴുബൊഴും ഡിവില്ലിയേഴ്‌സ് വിന്‍ഡീസ് ബോളര്‍മാരെ കടാന്നാക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന് കൂട്ടായി ഡേവിഡ് മില്ലറു (20) ക്രീസിലെത്തിയതോടെ ദക്ഷിണാഫ്രിക്ക വന്‍ സ്‌കേര്‍ നേടുകയായിരുന്നു. മില്ലര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഫര്‍ഹാന്‍ ബെഹര്‍ദീന്‍ (10*) ഡിവില്ലിയേഴ്‌സിന് അവസാന ഓവറുകളില്‍ മികച്ച പിന്തുണ നല്‍കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.