ധോണിയുടെ ആഗ്രഹം അമ്പയര്‍ തടഞ്ഞു; ''മേലില്‍ ആവര്‍ത്തിക്കരുത് ''

 2015 ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി , ഇന്ത്യ , സ്‌റ്റമ്പുകള്‍
അഡ്‌ലെ‌യ്‌ഡ്| jibin| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (11:46 IST)
ചിരവൈരികളായ പാകിസ്ഥാനെ രാജകീയമായി പരാജയപ്പെടുത്തിയതിന്റെ ആഘോഷ തിമിര്‍പ്പിലും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് നിരാശ. വിജയ നിമിഷം ക്രീസില്‍ നിന്ന് സ്‌റ്റമ്പുകള്‍ കൈക്കലാക്കുന്ന ധോണിയുടെ രീതി ആദ്യ മത്സരത്തില്‍ നടപ്പായില്ല. ഇനിയുള്ള മത്സരങ്ങളിലും ധോണിക്ക് അതിനു കഴിയുമെന്ന് തോന്നില്ല. ഇതാണ് ഇന്ത്യന്‍ നായകനെ നിരാശപ്പെടുത്തിയത്.

2015 ലോകകപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്
ലക്ഷങ്ങള്‍ വിലമതിക്കുന്ന എല്‍ഇഡി സ്റ്റമ്പുകളും ബെയിലുകളുമാണ്. ഇതറിയാതിരുന്ന ധോണി പാക്കിസ്ഥാനെതിരായ മത്സരശേഷം തന്റെ പതിവ് ആവര്‍ത്തിച്ചപ്പോള്‍ ലെഗ് അമ്പയറായ ഇയാന്‍ ഗ്ലൗഡ് ഇന്ത്യന്‍ നായകന്റെ ആഗ്രഹം തടയുകയായിരുന്നു. തുടര്‍ന്ന് അമ്പയര്‍ ഇന്ത്യന്‍ നായകനോട് സ്‌റ്റമ്പിന്റെ രഹസ്യം പറയുകയായിരുന്നു. എല്‍ഇഡി ഘടിപ്പിച്ച സ്‌റ്റമ്പിന് 40,000 ഡോളര്‍ (ഏകദേശം 24ലക്ഷം രൂപ)വില വരും. ബെയില്‍സുകളുടെ വിലയും ഞെട്ടിക്കുന്നതാണ്, (ഏകദേശം 50,000 രൂപ).

2013ലെ ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലാണ് എല്‍ഇഡി സ്റ്റമ്പുകള്‍ പരീക്ഷണാര്‍ഥം ആദ്യമായി ഉപയോഗിച്ചത്. എല്‍ഇഡി സ്റ്റമ്പുകളുടെ സംവിധാനത്തിനാകെ 25ലക്ഷത്തോളം രൂപ വിലവരുമെന്ന് ഇതിന്റെ ഉപജ്ഞാതാവായ എക്കര്‍മന്‍ പറഞ്ഞു. എന്നാല്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ യോര്‍ക്കറുകള്‍ തന്റെ കണ്ടുപിടിത്തത്തിനൊരു ഭീഷണിയാണെന്നും തമാശയായി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :