ഗ്യാലറി മഞ്ഞപ്പടയ്‌ക്കായി അലറി വിളിച്ചു; “ കൊതിയന്മാരെപ്പോലെ ”

  2015 ലോകകപ്പ് ക്രിക്കറ്റ് , മൈക്കല്‍ ക്ലാര്‍ക്ക് , ന്യൂസിലന്‍ഡ് ഓസ്ട്രേലിയ മത്സരം
മെല്‍ബണ്‍| jibin| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (15:48 IST)
2015 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് മുത്തമിട്ടപ്പോള്‍ മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുകയായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ ന്യൂസിലന്‍ഡിനൊപ്പം ചേര്‍ന്നപ്പോള്‍ മെല്‍ബണില്‍ മത്സരം ആവേശമാ‍കുമെന്ന് കരുതി. എന്നാല്‍ സ്വന്തം നാട്ടുകാര്‍ പകര്‍ന്നു തന്ന ആവേശത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് അഞ്ചാം തവണയും ലോകകപ്പ് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. 90,000 പേര്‍ക്ക് ഇരിക്കാവുന്ന മെല്‍ബണ്‍ ഗ്രൌണ്ട് ഇളകിമറിയുകയായിരുന്നു.

മൈക്കല്‍ ക്ലാര്‍ക്ക് ടോസിനായി ഗ്രൌണ്ടില്‍ എത്തിയ നിമിഷം തന്നെ ഗ്യാലറി മഞ്ഞപ്പടയ്ക്കായി അലറി വിളിക്കുകയായിരുന്നു. ടോസ് കിവിസ് നായകന്‍ വീണതോടെ നേരിയ നിരാശയിലേക്ക് വീണ ഓസ്ട്രേലിയയെ ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ സ്‌റ്റാ‍ര്‍ക്ക് ഉണര്‍ത്തുകയായിരുന്നു. ഏറ്റവും ഭീഷണിയായി നിലകൊണ്ട ബ്രണ്ടം മക്കല്ലത്തിന്റെ കുറ്റി തെറിച്ചതോടെ മെല്‍ബണ്‍ ആഘോഷത്തിലേക്ക് വഴിമാറി. ഓരോ പന്തിലും ഓരോ ഫീല്‍ഡിലും തങ്ങളുടെ ടീമിനായി അലറി വിളിച്ച ആരാധകര്‍ ക്ലാര്‍ക്കിനും കൂട്ടര്‍ക്കും പകര്‍ന്നു കൊടുത്ത ആവേശം ചെറുതായിരുന്നില്ല. ന്യൂസിലന്‍ഡ് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ തന്നെ ലോകകപ്പ് ഒരു കൈയില്‍ പിടിച്ചിരുന്നു ഓസ്ട്രേലിയന്‍ ആരാധകര്‍.

ബാറ്റിംഗിനായി ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ക്രീസിലേക്ക് ചുവട്‌വെച്ചപ്പോള്‍ തന്നെ ഗ്യാലറി മഞ്ഞക്കടലായിരുന്നു. തുടക്കത്തില്‍ ഫിഞ്ച് പുറത്തായപ്പോള്‍ വാര്‍ണര്‍ ആരാധകര്‍ക്ക് വിരുന്ന് ഒരുക്കുകയായിരുന്നു. അദ്ദേഹം പുറത്തായ ശേഷം ക്രീസില്‍ എത്തിയ മൈക്കല്‍ ക്ലാര്‍ക്കിന് ലഭിച്ച പിന്തുണ അദ്ദേഹത്തിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. സ്‌റ്റീവന്‍ സ്‌മിത്തും ക്ലാര്‍ക്കും ഓരോ പന്ത് നേരിടുബോഴും ഗ്യാലറി അലറി വിളിക്കുകയായിരുന്നു, തങ്ങളുടെ അഞ്ചാം ലോകകപ്പിനായി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :