പ്രഥമ ട്വന്റി 20 ലോകകപ്പ് കളിച്ച രണ്ട് താരങ്ങള്‍ ഇപ്പോഴും ഇന്ത്യക്കായി കളിക്കുന്നു; അവര്‍ ആരൊക്കെയാണ്?

2007 ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്ന രണ്ട് താരങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ ഉണ്ട്

രേണുക വേണു| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (15:05 IST)

ഇന്ത്യയുടെ ആദ്യ ട്വന്റി 20 ലോകകപ്പ് നേട്ടത്തിനു ഇന്നേക്ക് 15 വയസ്സ്. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ തന്നെ ചാംപ്യന്‍മാരാകാന്‍ ഭാഗ്യം ലഭിച്ച ടീമാണ് ഇന്ത്യ. 2007 സെപ്റ്റംബര്‍ 24 നായിരുന്നു പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍.

ദക്ഷിണാഫ്രിക്കയാണ് ആതിഥേയത്വം വഹിച്ചത്. ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 152 റണ്‍സിന് ഓള്‍ഔട്ടായി.

2007 ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്ന രണ്ട് താരങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ ഉണ്ട്. അവര്‍ ആരൊക്കെയാണെന്ന് അറിയുമോ? ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കുമാണ് അത്. ഇരുവരും 2007 ലെ ടി 20 ലോകകപ്പ് ടീമിലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതാ 15 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പ് ടീമിലും ഇരുവരും ഭാഗമായിരിക്കുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :