'ഇങ്ങനെ ഒരു കാഴ്ച ആദ്യമായി കാണുകയാണ്' ധോണിയുടെ പരിശീലനത്തെ കുറിച്ച് ഇർഫാൻ പഠാൻ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (13:49 IST)
ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിൽ ധോനിണിപ്പട കളത്തിലിറങ്ങുന്നത് കാണാൻ കാത്തിരിയ്ക്കുകയാണ് ആരാധകർ. ഇത്തവണ ധോണി വലിയ തയ്യാറെടുപുകൾ തന്നെ നടത്തുകയാണ് എന്ന് വ്യക്തമാക്കുകയാണ് ഇർഫാൻ പഠാൻ. ധോണി വിക്കറ്റ് കീപ്പിങിൽ നെറ്റ്സിൽ പരിശീലനം നടത്തിയതായാണ് ആശ്ചര്യത്തോടെ ഇർഫാൻ പഠാൻ വ്യക്തമാക്കിയിരിയ്ക്കുന്നത്.


വിക്കറ്റ് കീപ്പിങ്ങിൽ ധോണി പരിശീലനം നടത്തുന്നത് ആദ്യമായാണ് കാണുന്നത് എന്ന് ഇർഫാൻ പഠാൻ പറയുന്നു. 'വിക്കറ്റ് കീപ്പിങ്ങില്‍ ധോണി പരിശീലനം നടത്തുന്നത് ആദ്യമായാണ് കാണുന്നത്. സാധാരണ ഗതിയിൽ അങ്ങനെ ഉണ്ടാകാറില്ല. ധോണിയ്ക്കൊപ്പം ഇന്ത്യയ്ക്ക് വേണ്ടിയും, ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇതുപോലൊരു കാഴ്ച ഞാന്‍ കണ്ടിട്ടില്ല,

ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനാലാവാം വിക്കറ്റ് കീപ്പിങ്ങില്‍ ധോണി പരിശീലനം നടത്തുന്നത്. അല്ലെങ്കിൽ പുതിയ ബൗളര്‍മാരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടുമാവാം ഈ പരിശീലനം എന്നും ഇർഫാൻ പഠാൻ പറയുന്നു. ധോണിയുടെ ഇന്ത്യൻ ടീമിലേയ്ക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് വലിയ രിതിയിൽ ഈ ഐ‌പിഎൽ സീസൺ ചർച്ചയായിരുന്നു. എന്നാൽ അപ്രതിക്ഷിതമായി ആഗസ്റ്റ് 15 ന് രാത്രിയിൽ ധോണി വിരമിക്കൽ പ്രഖ്യാപിച്ചതോടെ അത്തരം ചർച്ചകൾക്ക് അവസാനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :