ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരം: സൂപ്പര്‍ ടെന്‍ കാണാതെ സ്‌കോട്‌ലന്‍ഡ് പുറത്ത്

ട്വന്റി-20, ലോകകപ്പ്, സ്‌കോട്‌ലന്‍ഡ്, സിംബാബ്‌വെ twenty-20, world cup, scotland, zimbawe
നാഗ്പുര്| rahul balan| Last Updated: വ്യാഴം, 17 ഒക്‌ടോബര്‍ 2019 (14:47 IST)
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് സ്‌കോട്‌ലന്‍ഡ് പുറത്തായി. സിംബാബ്‌വേയോട് 11 റണ്‍സിന് തോറ്റതോടെയാണ് സ്‌കോട്‌ലന്‍ഡ് യോഗ്യത റൌണ്ട് കടക്കാതെ പുറത്തായത്. ആദ്യ മത്സരത്തിലും സ്‌കോട്‌ലന്‍ഡ് പരാജയമറിഞ്ഞിരുന്നു.

ആദ്യ ബാറ്റു ചെയ്ത സിംബാബ്‌വേ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്‌ലന്‍ഡ് 19.4 ഓവറില്‍ 136ന് പുറത്തായി. 53 റണ്‍സുമായി സീന്‍ വില്യംസ് ആണ് സിംബാബ്‌വേയുടെ ടോപ് സ്‌കോറര്‍.

സ്‌കോട്‌ലന്‍ഡിനു വേണ്ടി റിച്ചി ബെറിംഗ്ടണ്‍ 36 റണ്‍സെടുത്തു. 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മസാകഡ്‌സയുടെ പ്രകടനമാണ് സിംബാബ്‌വേയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. മസാകഡ്‌സയാണു കളിയിലെ താരം.

യോഗ്യത റൌണ്ടിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ആറു വിക്കറ്റിന് ഹോംങ്കോങ്ങിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹോങ്കോങ്ങ് നിശ്ചിത ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് ഷെഹ്സാദിന്റെ ബാറ്റിങ്ങ് മികവില്‍ 18 ഓവറില്‍ വിജയം കണ്ടു. ഷെഹ്സാദ് 41 റണ്‍സെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :