ആരാധകർക്ക് ആവേശം തീർക്കാൻ റിഷഭ് പന്ത്, ഡൽഹി-ഗുജറാത്ത് പോരിന് ഇന്ന് സ്റ്റേഡിയത്തിലെത്തും

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (16:17 IST)
ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്നു വിക്കറ്റ് കീപ്പർ താരം റിഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക് പറ്റിയ വാർത്ത. ഏറെ ഞെട്ടലോട് കൂടിയാണ് ആരാധകരും ക്രിക്കറ്റ് ലോകവും ആ വാർത്തയെ സ്വീകരിച്ചത്. നിലവിൽ അപകടത്തെ തുടർന്ന് ചികിത്സയിലുള്ള താരം പതിയെ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകർക്ക് ആവേശമായി താരം ഇന്ന് നടക്കുന്ന ഡൽഹി ക്യാപ്പിറ്റൽസ്- ഗുജറാത്ത് ടൈറ്റൻസ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തുമെന്ന വാർത്തയാണ് വരുന്നത്.


ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമയാണ് ഇക്കാര്യം അറിയിച്ചത്. പന്തിന് കളി കാണാനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും മികച്ച സുരക്ഷയോടെ അദ്ദേഹത്തെ സ്റ്റേഡിയത്തിലെത്തിക്കുമെന്നും പന്തിൻ്റെ സാന്നിധ്യം ഡൽഹിക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ വർഷം ഡിസംബർ 30നായിരുന്നു പന്തിന് അപകടം ഉണ്ടയാത്. ഗുരുതരമായി പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മാത്രമല്ല ഈ വർഷം നടക്കുന്ന ലോകകപ്പ് അടക്കം സുപ്രധാനമായ ടൂർണമെൻ്റുകൾ താരത്തിന് നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :