കിവീസില്‍ ഉയര്‍ന്ന രണ്ടാം വന്‍‌മതില്‍

മഹേഷ് പത്തനംതിട്ട

PTI
ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിധി നിര്‍ണ്ണയിച്ച നാലാം ഏകദിനത്തിലായിരുന്നു ഗംഭീര്‍ കളിയുടെ താളം വീണ്ടെടുത്തത്. സെഞ്ച്വറി നേടിയ സെവാഗിനൊപ്പം അര്‍ദ്ധസെഞ്ച്വറിയുമായി ഗംഭിര്‍ (63) അചഞ്ചലനായി നിന്നു. ഒടുവില്‍ 84 റണ്‍സിന് ആ കളി ഇന്ത്യ വിജയിച്ചു. ഓക്‍ലാന്‍ഡിലെ അഞ്ചാം ഏകദിനത്തില്‍ വീണ്ടും ഗംഭീറിന് പിഴച്ചു. അഞ്ച് റണ്‍സെടുത്ത് തുടക്കത്തിലേ ഗംഭീര്‍ പുറത്തായി.

പിന്നീട് ടെസ്റ്റിന്‍റെ ഊഴമായി. പതിവില്‍ കവിഞ്ഞൊന്നും ഇന്ത്യ ഈ ഇടംകയ്യനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ പത്ത് വിക്കറ്റിന് ഇന്ത്യ വിജയിച്ച ഹാമില്‍ട്ടണിലെ ആദ്യടെസ്റ്റില്‍ ഒന്നാമിന്നിംഗ്സില്‍ 73റണ്‍സും രണ്ടാമിന്നിംഗ്സില്‍ 30 റണ്‍സും നേടി ഗംഭീര്‍ നല്ല തുടക്കമിട്ടു.

നേപ്പിയറിലെ രണ്ടാം ടെസ്റ്റാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഗംഭീറിന്‍റെ പ്രാധാന്യം വ്യക്തമാക്കിയത്. നാണക്കേടിന്‍റെ ഫോളോ ഓണ്‍ വഴങ്ങി കളികൈവിട്ട മത്സരത്തില്‍ ഗംഭീറും ലക്ഷ്മണും നേടിയ ശതകങ്ങളാണ് ഇന്ത്യയ്ക്ക് സമനില നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായകമായത്.

WEBDUNIA| Last Modified ചൊവ്വ, 7 ഏപ്രില്‍ 2009 (19:23 IST)
11 മണിക്കൂര്‍ ക്രീസില്‍ നിന്നാണ് ഗംഭീര്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയത്. ഉത്തരവാദിത്വം തിരിച്ചറിഞ്ഞ ഒരു ബാറ്റ്സ്മാന്‍റെ ഇരുത്തം വന്ന പ്രകടനമായിരുന്നു അത്. ആദ്യ ഇന്നിംഗ്സില്‍ ഗംഭീര്‍ 16 റണ്‍സിന് പുറത്തായിരുന്നു. തന്‍റെ കൂടി പിഴവില്‍ ഇന്ത്യ നേരിട്ട ഫോളോഓണ്‍ എന്ന വിപത്തിന് രണ്ടാമിന്നിംഗ്സില്‍ ബാറ്റിലൂടെ ഗംഭീര്‍ മറുപടി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :