കിവീസില്‍ ഉയര്‍ന്ന രണ്ടാം വന്‍‌മതില്‍

മഹേഷ് പത്തനംതിട്ട

PTI
പിന്നെയും ടീമില്‍ ഇടം നേടിയിരുന്നെങ്കിലും മിക്കപ്പോഴും ഗംഭീര്‍ ചെറിയ സ്കോറുകളില്‍ ഒതുങ്ങി. 20-30 റേഞ്ചില്‍ നിന്നും വമ്പന്‍ സ്കോറിലേക്ക് കളി മാറ്റുന്നതില്‍ ഗംഭീര്‍ തീര്‍ത്തും പരാജിതനാണെന്നുപോലും വിമര്‍ശനമുയര്‍ന്നു.

2007 ലെ ബംഗ്ലാദേശ് പര്യടനവും തുടര്‍ന്ന് നടന്ന സിബി സീരീസുമാണ് തന്നെ അത്രയെളുപ്പം എഴുതിതള്ളാനാവില്ലെന്ന് ഗംഭീര്‍ തെളിയിച്ചത്.

ബംഗ്ലാദേശ് പര്യടനത്തില്‍ സെഞ്ച്വറി നേടിയ ഗംഭീര്‍ സിബി സീരീസില്‍ ശ്രീലങ്കയ്ക്കും (102 നോട്ടൌട്ട്) ഓസീസിനുമെതിരെ സെഞ്ച്വറി നേടി ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും ഉയര്‍ന്ന റണ്‍‌വേട്ടക്കാരനായി (440).

കഴിഞ്ഞ കൊല്ലം ബോര്‍ഡര്‍ ഗവസ്കര്‍ ട്രോഫിയിലൂടെയാണ് ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളും പത്ത് അര്‍ദ്ധസെഞ്ച്വറികളുമാണ് ഗംഭീറിന്‍റെ പേരിലുള്ളത്. ഏകദിനത്തില്‍ ആറ് സെഞ്ച്വറികളും പതിനഞ്ച് അര്‍ദ്ധസെഞ്ച്വറികളുമാണ് ഗംഭീര്‍ കുറിച്ചിട്ടുള്ളത്‍.

WEBDUNIA| Last Modified ചൊവ്വ, 7 ഏപ്രില്‍ 2009 (19:23 IST)
തന്‍റെ വിദേശപര്യടനത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് പരമ്പരയിലെ താ‍രമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗംഭീര്‍ ന്യൂസിലാന്‍ഡിലെ തന്‍റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. കിവീസ് മണ്ണില്‍ നിന്ന് ചരിത്രനേട്ടവുമായി മടങ്ങുന്ന ഇന്ത്യന്‍ ടീമിന് ഒരു മുതല്‍ക്കൂട്ട് തന്നെയാകും ഈ ഇടംകയ്യന്‍ ബാറ്റ്സ്മാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :